ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍ ആന്റിച്ച് നോര്‍ക്യെ പുറത്ത്. പരിക്കുമൂലമാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. 

To advertise here,

തുടര്‍ച്ചയായ മത്സരങ്ങളാണ് നോര്‍ക്യെയെ തളര്‍ത്തിയത്. നോര്‍ക്യെയ്ക്ക് പകരം മറ്റൊരു താരത്തെ ടീമിലെടുക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലുള്ളത്. 

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 5 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റുകള്‍ വീഴ്ത്തിയ നോര്‍ക്യെയുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഡിസംബര്‍ 26 നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം അരങ്ങേറുക. അതിനുമുന്നോടിയായുള്ള പരിശീലനത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര 2-0 ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. മറുവശത്ത് ഇന്ത്യ കരുത്തരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസീലന്‍ഡിനെ തറപറ്റിച്ചാണ് ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്. 

Content Highlights: South Africa pacer Anrich Nortje ruled out of Test series vs India due to injury