
മുംബൈ: ഒരു പക്ഷേ ഇക്കാര്യം ഏറ്റവും നന്നായി കണക്റ്റാകുക നയന്റീസ് കിഡ്സിനായിരിക്കും. ക്രിക്കറ്റിനെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന നയന്റീസ് കിഡ്സിന് പൊതുവെ ഒരു ക്രിക്കറ്റ് ബാറ്റ് എന്നത് ചെറുപ്പത്തിൽ സ്വപ്നം മാത്രമായിരുന്നു. പകരം അവരുടെ ക്രിക്കറ്റ് ബാറ്റായി പരിണാമം പ്രാപിച്ചിരുന്നത് തെങ്ങിന്റെ മടലും മരക്കഷ്ണവുമൊക്കെയാകും. ഇപ്പോഴിതാ തന്റെ ആദ്യ ബാറ്റിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം സജന സജീവൻ.
വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി കളിക്കുന്ന സജന, അടുത്തിടെ മുംബൈ ഇന്ത്യൻസ് സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് വേദിയിലേക്ക് തെങ്ങിന്റെ മടൽ തന്നെ കൊണ്ടുവന്ന് തന്റെ ഓർമകൾ പങ്കുവെച്ചത്. തന്റൈ ആദ്യത്തെ ബാറ്റ് തെങ്ങിന്റെ മടലുകൊണ്ടുണ്ടാക്കിയതായിരുന്നുവെന്നും കേരളത്തിൽ തങ്ങൾ ഇത്തരത്തിലാണ് ക്രിക്കറ്റ് കളിക്കാനായി ബാറ്റ് ഉണ്ടാക്കിയിരുന്നുവെന്നും സജന പറഞ്ഞു. തന്റെ നാട്ടിൽ ക്രിക്കറ്റ് കളിക്കുന്ന ഏക പെൺകുട്ടി താനായിരുന്നുവെന്നും അതിനാൽ തന്നെ ഒപ്പം കളിക്കാൻ ആൺകുട്ടികളെ ഉണ്ടായിരുന്നതെന്നും സജമ പറഞ്ഞു. മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ വൈറലാണ്.
ഇത്തവണ വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ തന്നെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ മികച്ച പ്രകടനം നടത്താൻ സജനയ്ക്കായിരുന്നു. മുംബൈ ബാറ്റിങ്ങിൽ പതറുന്നതിനിടെ ആറാമതായി ക്രീസിലെത്തിയ സജന 25 പന്തിൽ 45 റൺസെടുത്ത് ടോപ് സ്കോററായിരുന്നു.
ഇത്തവണ 75 ലക്ഷം രൂപയ്ക്കാണ് സജനയെ മുംബൈ സ്വന്തമാക്കിയത്. ഓൾറൗണ്ടറായ സജന വലംകൈ ബാറ്ററും ഓഫ് സ്പിന്നറുമാണ്.
Content Highlights: Malayali cricketer Sajana Sajeevan shares nostalgic memories of her first bat made from a coconut frond, connecting with 90s kids` childhood dreams. Watch the viral video!
Published: 13 Jan 2026, 02:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented