
മുംബൈ: ഐപിഎൽ പുതിയ സീസണിന് മുമ്പ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലേക്ക് മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഇരുടീമുകളും അവസാനഘട്ട ചർച്ചയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹാർദിക്കിന് പകരമായി ഇന്ത്യൻ പേസ് ബൗളർ അർഷദീപ് സിങ്, മലയാളി താരം വിഷ്ണു വിനോദ് എന്നിവരെ മുംബൈ ഇന്ത്യൻസിന് നൽകാനാണ് ധാരണയായിരിക്കുന്നത്. നവംബർ 17-നാണ് നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. അതിന് മുമ്പ് ഇരുടീമുകളും ഇതുസംബന്ധിച്ച് കരാറുകളിൽ ഒപ്പിടും.
നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിങ്‌സ് ഉൾപ്പെടെ മൂന്ന് ടീമുകളുമായി മുംബൈ ഹാർദിക്കിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ പഞ്ചാബുമായുള്ള ചർച്ചയാണ് അവസാന ഘട്ടത്തിലെത്തിയത്. ഹാർദിക് പഞ്ചാബിലെത്തിയാൽ ഓൾറൗണ്ടർ മാർക്കസ് സ്‌റ്റോയിൻസിനെ കൈമാറാനും സാധ്യതയുണ്ട്. മൊഹ്‌സിൻ ഖാന് പകരമായി സ്റ്റോയിൻസിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക് കൈമാറാനാണ് പദ്ധതി.
Content Highlights: Hardik Pandya is in final discussions to move from Mumbai Indians to Punjab Kings., Arshdeep Singh and Malayali player Vishnu Vinod are expected to join Mumbai Indians in exchange., The final list of retained players is scheduled to be announced on November 17., Marcus Stoinis may also be involved in related team movements.
Published: 03 Nov 2026, 02:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented