മുംബൈ: സച്ചിൻ തെണ്ടുൽക്കർക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായി മാറേണ്ട താരമായിരുന്നു വിനോദ് കാംബ്ലി. എന്നാൽ വിവാദത്തിൽ അകപ്പെട്ട കാംബ്ലിയുടെ ക്രിക്കറ്റ് കരിയറിന് അധികം ആയുസുണ്ടായിരുന്നില്ല. സ്കൂൾ ക്രിക്കറ്റിൽ സച്ചിനൊപ്പം റെക്കോഡ് കൂട്ടുകെട്ടുണ്ടാക്കിയ കാംബ്ലി 1991-ലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. അന്നു മുതൽ ഒരു പാക് ആരാധകർ തന്നെ പിന്തുടർന്നിരുന്നതായി വെളിപ്പെടുത്തുകയാണ് വിനോദ് കാംബ്ലി. 'ദ ഗ്രേറ്റസ്റ്റ് റൈവൽറി' എന്ന പോഡ്കാസ്റ്റിലായിരുന്നു കാംബ്ലി മനസ്സുതുറന്നത്.
പാകിസ്താനിലെ കറാച്ചി ആയിരുന്നു ഈ ആരാധകന്റെ സ്വദേശം. അദ്ദേഹം തനിക്ക് സ്ഥിരമായി കത്ത് എഴുതാറുണ്ടായിരുന്നെന്നും പാക് താരം റഷീദ് ലത്തീഫ് വഴിയാണ് ആ കത്തുകൾ അദ്ദേഹം കൊടുത്തയച്ചിരുന്നതെന്നും കാംബ്ലി പറയുന്നു.
'അന്ന് പാകിസ്താനിൽ പര്യടനത്തിന് പോകുമ്പോൾ ഇന്ത്യൻ താരങ്ങൾക്കെല്ലാം ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചിരുന്നത്. 1991-ൽ ഞാൻ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയതുമുതൽ എന്നെ പിന്തുടരുന്ന ഒരു പാക് ആരാധകനുണ്ടായിരുന്നു. കറാച്ചിയായിരുന്നു അദ്ദേഹത്തിന്റെ സ്വദേശം. അന്ന് മൊബൈൽ ഫോൺ ഒന്നും ഇന്നത്തെ പോലെ ഇല്ലല്ലോ. അതുകൊണ്ടുതന്നെ കത്ത് വഴിയാണ് അദ്ദേഹം എന്നോടുള്ള ആരാധന അറിയിച്ചിരുന്നത്. പാക് ടീമംഗമായിരുന്ന റഷീദ് ലത്തീഫ് മുഖേനയാണ് ആ കത്തുകളെല്ലാം എനിക്ക് എത്തിച്ചിരുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?'-കാംബ്ലി ചോദിക്കുന്നു.
അദ്ദേഹം കത്ത് എഴുതിയ ശേഷം അതെല്ലാം റഷീദ് ലത്തീഫിനെ ഏൽപ്പിക്കും. റഷീദ് ഇന്ത്യയിലേക്ക് വരുമ്പോഴോ ഞങ്ങൾ പാകിസ്താനിലേക്ക് പോകുമ്പോഴോ ആ കത്തെല്ലാം റഷീദ് എനിക്ക് തരും.-കാംബ്ലി പറയുന്നു.
ഇന്ത്യക്കുവേണ്ടി 17 ടെസ്റ്റിൽ നിന്ന് 1084 റൺസും 104 ഏകദിനത്തിൽ നിന്ന് 2477 റൺസും കാംബ്ലി നേടിയിട്ടുണ്ട്. 129 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 9965 റൺസും അക്കൗണ്ടിലെത്തിച്ചു. 2000-ത്തിൽ അവസാന ഏകദിനം കളിച്ച കാംബ്ലി 2011-ലാണ് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചത്.
Content Highlights: Rashid Latif used to bring me letters from my fan in Pakistan, Vinod Kambli About His Fan
Published: 19 Jul 2020, 04:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented