ലഖ്നൗ: ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ കേരളത്തിന് തോൽവി. വിദർഭ ഒൻപത് വിക്കറ്റിനാണ് കേരളത്തെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിദർഭ 23 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. തോൽവിയോടെ കേരളം ടൂർണമെന്റിൽ നിന്നും പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി കിരൺ നവ്ഗിരെയും സജന സജീവനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കിരൺ നവ്ഗിരെ 34 റൺസും സജന സജീവൻ 21 റൺസും എടുത്തു. ക്യാപ്റ്റൻ ആശ ശോഭന 14ഉം വി. ദൃശ്യ 12ഉം റൺസ് നേടി. വിദർഭയ്ക്ക് വേണ്ടി യശ്രീ സോലെ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിദർഭയ്ക്ക് അർധസെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ദിശ കസാട്ടിന്റെ ഇന്നിങ്സാണ് അനായാസ വിജയം ഒരുക്കിയത്. 50 പന്തുകളിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം ദിശ 64 റൺസ് നേടി. ആയുഷി ഥാക്രെ 27 റൺസും ക്യാപ്റ്റൻ മോന മേശ്രം 19 റൺസും നേടി.
Content Highlights: Kerala scored 111/7 in 20 overs against Vidarbha., Vidarbha chased the target easily with 9 wickets in hand., Kiran Navgire and Sajana Sajeevan were the top scorers for Kerala., Kerala got knocked out of the Senior Women's T20 Championship following the defeat.
Published: 06 Nov 2026, 07:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented