മുംബൈ: അഫ്ഗാനിസ്താൻ സ്പിന്നർ റാഷിദ് ഖാന് ഇന്ത്യൻ പൗരത്വവും ഇന്ത്യൻ ടീമിനു വേണ്ടി കളിക്കാനുള്ള അവസരവും ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഉന്നതൻ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. എന്നാൽ ഇത് താൻ നിരസിച്ചുവെന്ന് താരം വെളിപ്പെടുത്തി. ഇന്ത്യയ്ക്കു പുറമേ ഓസ്‌ട്രേലിയയും പൗരത്വം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതും താൻ നിരസിക്കുകയായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു. 'റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്‌സ് ടു സ്റ്റാർഡം' എന്ന അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
2023-ലെ ഐപിഎൽ സീസണിനിടെ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു 'മുതിർന്ന വ്യക്തി' റാഷിദ് ഖാനെ സമീപിച്ചിരുന്നു. അഫ്ഗാനിസ്താനിലെ മോശം സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിൽ താമസിച്ച് പൗരത്വം സ്വീകരിക്കാനും ഇവിടെ ക്രിക്കറ്റ് കളിക്കാനും അദ്ദേഹം റാഷിദിനോട് നിർദേശിച്ചു. എന്നാൽ താൻ തന്റെ രാജ്യമായ അഫ്ഗാനിസ്താന് വേണ്ടിയാണ് കളിക്കുന്നതെന്ന് മറുപടി നൽകുകയായിരുന്നുവെന്ന് റാഷിദ് പറഞ്ഞു. ''എന്റെ രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ, മറ്റേതൊരു രാജ്യത്തിന് വേണ്ടിയും ഞാൻ കളിക്കില്ല'' എന്ന ഉറച്ച നിലപാട് അദ്ദേഹത്തെ അറിയിക്കുകയായിരുന്നുവെന്ന് താരം വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് മാത്രമല്ല, ഓസ്ട്രേലിയയിൽ നിന്നും സമാനമായ ഓഫറുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് റാഷിദ് ഖാൻ പറഞ്ഞു. 2018-ൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയുള്ള മികച്ച പ്രകടനത്തിനുശേഷം, റാഷിദ് ഖാന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ തരംഗമുണ്ടായിരുന്നു.
Content Highlights: Rashid Khan confirms he was offered Indian citizenship by a senior official., The spinner also turned down a similar offer from Australia., Loyalty to Afghanistan remains his primary motivation for playing cricket., Details revealed in his 2026 biography 'From Streets to Stardom'.
Published: 20 Apr 2026, 12:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented