സിഡ്‌നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ഭാര്യ ബെക്കിയുമായി ചൂടേറിയ തർക്കത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. 2018-ലെ വിവാദപരമായ 'സാൻഡ്പേപ്പർ ഗേറ്റ്' (പന്തു ചുരണ്ടൽ വിവാദം) സംഭവത്തെക്കുറിച്ച് മുൻ ഓസ്ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖവാജ നടത്തിയ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഇതാദ്യമായാണ് പൊതുമധ്യത്തിൽ കമ്മിൻസ് പ്രത്യക്ഷപ്പെടുന്നത്.
ഉസ്മാൻ ഖവാജ 'സബർ' എന്ന തന്റെ ആത്മകഥയിലാണ് ഇതുമായി ബന്ധപ്പെട്ട സ്‌ഫോടനാത്മക വെളിപ്പെടുത്തലുകൾ നടത്തിയത്. ഖവാജയുടെ ആരോപണങ്ങൾ പുറത്തുവന്നതിനു ശേഷം ആദ്യമായാണ് കമ്മിൻസ് പരസ്യമായി രംഗത്തുവരുന്നത്. വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനായി വെള്ളിയാഴ്ച രാവിലെ സിഡ്‌നിയിലെ ക്രിക്കറ്റ് സെൻട്രലിൽ കമ്മിൻസ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
അതേസമയം 'ദ ഓസ്‌ട്രേലിയൻ' പുറത്തുവിട്ട വീഡിയോയിൽ, സിഡ്‌നി തെരുവിൽ ഭാര്യ ബെക്കിയുമായി സംസാരിക്കുന്ന കമ്മിൻസിനെ കാണാം. വീഡിയോ ദൃശ്യങ്ങളിൽ, സമീപത്തുള്ള ഒരു കെട്ടിടത്തിനുള്ളിലേക്ക് കയറുന്നതിന് മുൻപ് കമ്മിൻസും ബെക്കിയും തമ്മിൽ പ്രക്ഷുബ്ധമായി സംസാരിക്കുന്നത് കാണാം. ടി-ഷർട്ടും ഷോട്‌സും ധരിച്ച കമ്മിൻസ് തർക്കത്തിനിടയിൽ ശാന്തനായി നിലകൊള്ളുകയായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
2018-ലെ കേപ് ടൗൺ ടെസ്റ്റിൽ കാമറൂൺ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാണിച്ച സംഭവത്തിൽ, ഡ്രസ്സിങ് റൂമിലെ മറ്റു കളിക്കാർക്കും പരിശീലകർക്കും അറിവുണ്ടായിരുന്നു എന്നാണ് ഖവാജ ആരോപിച്ചത്. മുൻപത്തെ പോർട്ട് എലിസബത്ത് ടെസ്റ്റിൽ തന്നെ ഇത് ആരംഭിച്ചിരുന്നുവെന്നും, പര്യടന സംഘത്തിൽ ഉണ്ടായിരുന്നിട്ടും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണ സംഘം തന്നോട് വിവരങ്ങൾ ചോദിച്ചറിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കേർപ്പെടുത്തുന്നതിലേക്ക് നയിച്ച സംഭവങ്ങളാണ് ഖവാജ പുസ്തകത്തിൽ വിവരിക്കുന്നത്.
ഖവാജയുടെ പ്രസ്താവനകൾ കൃത്യമാണെന്ന് വ്യക്തമാക്കി ഡേവിഡ് വാർണർ അദ്ദേഹത്തെ പിന്തുണച്ചു. എന്നാൽ ഗ്രൗണ്ടിലേക്ക് സാൻഡ്‌പേപ്പർ കൊണ്ടുവന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നു എന്ന മുൻ നിലപാടിൽ പേസ് ബൗളർ മിച്ചെൽ സ്റ്റാർക്ക് ഉറച്ചുനിന്നു.
Content Highlights: Australia Test captain Pat Cummins was seen arguing with his wife Becky on a Sydney street., The public appearance follows Usman Khawaja's explosive revelations about the 2018 Sandpapergate scandal in his autobiography 'Sabar'., Khawaja claimed other players and coaches knew about the ball-tampering, sparking renewed controversy., Cummins called a press conference at Cricket Central in Sydney to address the media.
Published: 12 Nov 2026, 03:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented