ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത് ഓസ്ട്രേലിയൻ താരം മാറ്റ് റെൻഷോ. ഡർബനിലെ കിങ്‌സ്മീഡിൽ നടക്കുന്ന മത്സരത്തിൽ 365 പന്തുകളിൽ നിന്ന് 176* റൺസുമായി റെൻഷോ പുറത്താകാതെ നിൽക്കുകയാണ്. ഇതോടെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോഡ് റെൻഷോ സ്വന്തം പേരിലാക്കി.
ദക്ഷിണാഫ്രിക്കയിൽ അവർക്കെതിരേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 150 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടവും റെൻഷോയ്ക്ക് സ്വന്തം. 2025 ജനുവരിയിൽ കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ പാകിസ്താൻ മുൻ ക്യാപ്റ്റൻ ഷാൻ മസൂദ് നേടിയ 145 റൺസിന്റെ റെക്കോർഡാണ് റെൻഷോ മറികടന്നത്. ബംഗ്ലാദേശിന്റെ മഹ്‌മുദുൾ ഹസൻ ജോയ് (137 റൺസ്), ഇംഗ്ലണ്ടിന്റെ ഒലി പോപ്പ് (135* റൺസ്) എന്നിവരാണ് ഈ പട്ടികയിൽ തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്.
ഇതോടൊപ്പം കിങ്‌സ്മീഡിൽ ഒരു ഓസ്ട്രേലിയൻ ബാറ്ററുടെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്‌കോർ എന്ന ഫിൽ ഹ്യൂസിന്റെ റെക്കോഡും (160 റൺസ്) റെൻഷോ മറികടന്നു. 2009 മാർച്ചിലാണ് ഫിൽ ഹ്യൂസ് ഈ നേട്ടം കൈവരിച്ചത്.
2014 മാർച്ചിനുശേഷം ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഓസ്ട്രേലിയൻ താരം കൂടിയാണ് റെൻഷോ. ആദ്യ ഇന്നിങ്‌സിൽ ഒരു ഘട്ടത്തിൽ ആറിന് 124 റൺസെന്ന നിലയിൽ തകർന്ന ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് റെൻഷോയുടെ പ്രകടനമാണ്. ഒമ്പതാം വിക്കറ്റിൽ നേഥൻ ലയണിനൊപ്പം 134 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താനും താരത്തിനായി.
Content Highlights: Matt Renshaw scored an unbeaten 176 runs off 365 balls in the first innings of the Durban Test., Set the highest individual score by any batsman against South Africa in South Africa under the World Test Championship., Broke Phil Hughes' record for the highest Test score by an Australian at Kingsmead, Durban., First Australian to score a Test century in South Africa since March 2014., Shared a crucial 134-run ninth-wicket partnership with Nathan Lyon to rescue Australia from 124/6.
Published: 10 Oct 2026, 06:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented