അഹമ്മദാബാദ്: ഒരു റിസര്‍വ് താരമടക്കം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നാലു പേര്‍ കോവിഡ് ബാധിതരായതോടെ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മായങ്ക് അഗര്‍വാളിനെ ഉള്‍പ്പെടുത്തി.

To advertise here,

ഇന്ത്യന്‍ ക്യാമ്പില്‍ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, റിസര്‍വ് താരം നവ്ദീപ് സൈനി എന്നിവര്‍ക്കും മൂന്ന് സപ്പോര്‍ട്ട് സ്റ്റാഫിനുമടക്കം ഏഴു പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവായ താരങ്ങള്‍ ഐസൊലേഷനിലാണ്. ഫെബ്രുവരി ആറിന് നടക്കുന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് ടീം അഹമ്മദാബാദിലെത്തിയത്.

ജനുവരി 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലായി താരങ്ങള്‍ക്കിടയില്‍ നടത്തിയ ആര്‍.ടി പിസിആര്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കളിക്കാരെ കൂടാതെ ഫീല്‍ഡിങ് കോച്ച് ടി. ദിലീപ്, സെക്യൂരിറ്റി ലെയ്‌സണ്‍ ഓഫീസര്‍ ബി. ലോകേഷ്, മസാജ് തെറാപ്പിസ്റ്റ് രാജീവ് കുമാര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Content Highlights: Mayank Agarwal added to Indian odi squad after players tested positive for covid 19