ബെംഗളൂരു: വെസ്റ്റിൻഡീസിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിനുള്ള ടീമിൽ ഇന്ത്യൻ പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തി ബിസിസിഐ. പേസർ അർഷദീപ് സിങ്ങിന്റെ തോളിന് പരിക്കേറ്റതിനെ തുടർന്നാണ് ഭുവനേശ്വറിനെ ടീമിലുൾപ്പെടുത്തിയത്. അർഷദീപ് അവസാന ട്വന്റി 20യിൽ കളിക്കുമോ എന്നത് മത്സരത്തിന് തൊട്ടുമുമ്പായിരിക്കും ബിസിസിഐ അറിയിക്കുക. ശനിയാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് അവസാന ട്വന്റി 20 നടക്കുക.

To advertise here,

നേരത്തെ ന്യൂസീലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഭുവനേശ്വറിനെ ഉൾപ്പെടുത്തിയിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഭുവനേശ്വർ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നത്. 2022-ൽ ന്യൂസീലൻഡിനെതിരെയാണ് അവസാനം കളിച്ചത്.