ന്യൂഡൽഹി: ഐസിസി ഏകദിന റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അർഷ്ദീപ് 19-ാം റാങ്കിലെത്തി. ന്യൂസിലൻഡിനെതിരായ കഴിഞ്ഞ ഏകദിനപരമ്പരയിലെ മികച്ച പ്രകടനമാണ് അർഷ്ദീപിന് തുണയായത്. പരമ്പരയിൽ മിന്നിച്ച കിവീസ് ബൗളർ മാറ്റ് ഹെന്റിയും റാങ്കിങ്ങിൽ കുതിച്ചു.
567 പോയന്റോടെയാണ് അർഷ്ദീപ് ആദ്യ 20 നുള്ളിലെത്തിയത്. ഇന്ത്യൻ ഓൾറൗണ്ടർ അക്ഷർ പട്ടേൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അർഷ്ദീപിനൊപ്പം 19-ാം സ്ഥാനത്തുണ്ട്. ആദ്യ പതിനഞ്ചിലുള്ള മറ്റൊരു ഇന്ത്യൻ താരം സ്പിന്നർ കുൽദീപ് യാദവാണ്. പരമ്പരയിൽ നിരാശപ്പെടുത്തിയ കുൽദീപ് എട്ടുസ്ഥാനങ്ങൾ പിന്നിലേക്ക് വീണ് 15-ാമതായി. ആദ്യ പത്തിൽ ഒരു ഇന്ത്യൻ ബൗളർ പോലുമില്ല. ഇന്ത്യക്കെതിരേ മിന്നും പ്രകടനം പുറത്തെടുത്ത മാറ്റ് ഹെന്റി 12-ാം സ്ഥാനത്തെത്തി. 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് താരത്തിന്റെ നേട്ടം.
ഏകദിന ബൗളർമാരിൽ ഒന്നാമത് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനും രണ്ടാം റാങ്കിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജുമാണ്. മൂന്ന് നാല് സ്ഥാനങ്ങളിൽ പാക് താരങ്ങളായ അബ്രാർ അഹമ്മദും ഷഹീൻ അഫ്രീദിയുമാണ്.
ഏകദിന ബാറ്റർമാരിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ തന്നെയാണ് തലപ്പത്ത്. കിവീസ് ബാറ്റർ ഡാരിൽ മിച്ചൽ രണ്ടാമതും വിരാട് കോലി മൂന്നാമതും തുടരുന്നു. അതേസമയം രോഹിത് ശർമ ഒരു സ്ഥാനം പിന്നിലേക്ക് വീണ് അഞ്ചാമതായി. അഫ്ഗാൻ താരം ഇബ്രാഹിം സദ്രാനാണ് നാലാമത്.
Content Highlights: Arshdeep Singh moved up 12 places to secure the 19th spot in ICC ODI rankings with 567 points.
Published: 18 Nov 2026, 06:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented