ജയ്പുർ: രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം താരത്തിനു നേരേ ആക്രോശിച്ച് അമിത വൈകാരിക പ്രതികരണം നടത്തി ഡൽഹി ക്യാപ്പിറ്റൽസ് താരം കൈൽ ജാമിസൺ. രാജസ്ഥാൻ റോയൽസ് - ഡൽഹി ക്യാപ്പിറ്റൽസ് മത്സരത്തിനിടെയായിരുന്നു സംഭവം. രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ വൈഭവിനെ ബൗൾഡാക്കിയ ശേഷമായിരുന്നു ആ വിക്കറ്റ് നേട്ടം ജാമിസൺ ഏറെ വൈകാരികമായി ആഘോഷിച്ചത്.
15 വയസുള്ള ഒരു താരത്തെ പുറത്താക്കിയ ശേഷം ജാമിസൺ നടത്തിയ ആക്രോശവും വിക്കറ്റ് ആഘോഷവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മത്സരത്തിന്റെ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ഒരു മനോഹരമായ ഇൻസ്വിങ് യോർക്കറിലൂടെയാണ് ജാമിസൺ സൂര്യവംശിയെ ക്ലീൻ ബൗൾഡാക്കിയത്. പന്ത് സൂര്യവംശിയുടെ ബാറ്റിന്റെ അറ്റത്ത് തട്ടിയ ശേഷം സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.
വിക്കറ്റ് ലഭിച്ചതിന് തൊട്ടുപിന്നാലെ ജാമിസൺ വളരെ രൂക്ഷമായ രീതിയിലാണ് 15 വയസ്സുകാരനായ സൂര്യവംശിയെ നോക്കി ആക്രോശിച്ചത്. ഈ പന്തിനു തൊട്ടുമുമ്പ് സൂര്യവംശി ജാമിസണെ ഒരു ബൗണ്ടറി അടിച്ചിരുന്നു. ഇതാണ് ജാമിസണെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
എന്നാൽ വെറുമൊരു കുട്ടിയായ സൂര്യവംശിയോട് ഇത്രയും രൂക്ഷമായി പെരുമാറേണ്ടിയിരുന്നോ എന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നു. വിരാട് കോലി പോലും ഇത്രയും വലിയ ആഘോഷം നടത്തില്ലെന്ന് ചിലർ എക്സിൽ കുറിച്ചു.
ജാമിസൺ നടത്തിയ പ്രകോപനപരമായ യാത്രയയപ്പിനെ പരിഹസിച്ചും വിമർശിച്ചും നിരവധി ആരാധകർ രംഗത്തെത്തി.
Content Highlights: Kyle Jamieson dismissed 15-year-old Vaibhav Suryavanshi with an inswinging yorker., Jamieson's aggressive reaction towards the young player sparked intense social media debate., Fans criticized the bowler for his unsportsmanlike conduct towards a teenager., The incident occurred during a Rajasthan Royals vs Delhi Capitals match.
Published: 01 May 2026, 09:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented