
രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിരാട് കോലി, ശിഖര്‍ ധവാന് എന്നിവരുടെ പ്രകടനത്തേക്കാള്‍ കൈയടി നേടിയത് കെ.എല്‍ രാഹുലിന്റെ ഇന്നിങ്സാണ്. രാജ്കോട്ടില്‍ അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറിങ്ങി 52 പന്തില്‍ 80 റണ്‍സ് അടിച്ച് തനിക്ക് ഏത് പൊസിഷനും വഴങ്ങുമെന്ന് രാഹുല്‍ തെളിയിച്ചു. നേരത്തെ ഓപ്പണറായും മൂന്നാമനായും രാഹുല്‍ ക്രീസിലെത്തിയിരുന്നു.
മധ്യനിരയിലെ ഈ ഇന്നിങ്സിന് പിന്നിലെ രഹസ്യം രാഹുല്‍ മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. മത്സരത്തിന് മുമ്പ് കോലിയുമായി ഏറെ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്ല്യംസണ് എന്നിവരുടെ ബാറ്റിങ് വീഡിയോകള്‍ കണ്ടിരുന്നുവെന്നും ഇങ്ങനെയാണ് തയ്യാറെടുപ്പ് നടത്തിയതെന്നും രാഹുല്‍ വ്യക്തമാക്കി.
Read More: അന്ന് ഗാംഗുലി ആ രാഹുലിനോട് ആവശ്യപ്പെട്ടപോലെ ഇന്ന് കോലി ഈ രാഹുലിനോട് ആവശ്യപ്പെടുമോ?
സാങ്കേതികമായി പ്രത്യേക പരിശീലനമൊന്നും നേടിയിരുന്നില്ല. മധ്യനിരയില്‍ ഇറങ്ങുന്ന ബാറ്റ്സ്മാന്മാരോട് സംസാരിച്ചു. കുറേ വീഡിയോകള്‍ കണ്ടു. എബി ഡിവില്ലിയേഴ്സ്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ വലിയ ഇന്നിങ്സുകള്‍ കെട്ടിപ്പടുക്കുന്നത് എങ്ങനെയാണെന്ന് നോക്കിപ്പഠിച്ചു. രാഹുല്‍ പറയുന്നു.
അഞ്ചാം നമ്പറിലിറങ്ങുക എന്നത് വെല്ലുവിളിയാണ്. മികച്ച ഫോമും ആത്മവിശ്വാസവും എനിക്കുണ്ടായിരുന്നു. ഓരോ മത്സരങ്ങളിലും പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കുന്നതും അനുഗ്രഹമാണ്. എല്ലാ ബാറ്റ്സ്മാന്മാര്ക്കും ആ ഭാഗ്യം ലഭിക്കില്ല. എല്ലായ്പ്പോഴും ബാറ്റിങ് ഓപ്പണ്‍ ചെയ്യുന്നതിനാല്‍ ആ പൊസിഷനില്‍ കൂടുതല്‍ സൗകര്യം തോന്നാറുണ്ട്്. ഏതു പൊസിഷനിലും കളിക്കാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ മാത്രമല്ല, രാജ്യത്തിന് വേണ്ടി കളിക്കുന്നവരെല്ലാം ഏതു സമയത്തും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകണം.
മുന്‍ താരം രാഹുല്‍ ദ്രാവിഡുമായി താരതമ്യം ചെയ്യുന്നത് ആദരവായാണ് കാണുന്നത്. പേരുകളിലെ സാമ്യവും രണ്ടു പേരും കര്‍ണാടകയില്‍ നിന്നുള്ളവരായതിനാലും ഇങ്ങനെ താരതമ്യമുണ്ടാകും. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദ്രാവിഡുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്ഥിരം വിക്കറ്റ് കീപ്പറല്ലെങ്കില്‍ ജസ്പ്രീത് ബുംറയുടെ പന്തുകള്‍ പിടിച്ചെടുക്കാന്‍ ബുദ്ധിമുട്ടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: KL Rahul reveals Steve Smith, Kane Williamson Inspiration
Published: 18 Jan 2020, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented