മസ്‌കറ്റ്: അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ നേപ്പാളിനെ പത്ത് വിക്കറ്റിന് തകർത്ത് ഇന്ത്യയുടെ അണ്ടർ-19 ടീം. 129 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയം കണ്ടു.
ഓപ്പണിങ് വിക്കറ്റിൽ ആര്യവീർ സെവാഗും ലക്ഷ്യ റെയ്ചന്ദാനിയും ചേർന്നൊരുക്കിയ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. 52 പന്തിൽ ഏഴ് ഫോറും നാല് സിക്‌സും സഹിതം 70 റൺസാണ് ആര്യവീർ അടിച്ചെടുത്തത്. 63 പന്തിൽ ഏഴ് ഫോറിന്റെ അകമ്പടിയോടെ 53 റൺസാണ് ലക്ഷ്യ നേടിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിനെ ഇന്ത്യ ചെറിയ സ്‌കോറിലൊതുക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഇഷാൻ സൂദും അർജുൻ രജ്പുതും ബൗളിങ്ങിൽ തിളങ്ങി. 93 പന്തിൽ 43 റൺസെടുത്ത ദർഷ് സോനാറണ് നേപ്പാളിന്റെ ടോപ്പ് സ്‌കോറർ. ഏഴ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി.
Content Highlights: India U19 defeated Nepal by 10 wickets in the Asia Cup., Aryavir Sehwag scored 70 runs off 52 balls., Lakshya Raichandani contributed with 53 runs., Ishan Sood and Arjun Rajput took three wickets each.
Published: 06 Nov 2026, 03:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented