ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യമത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. കൗമാരവിസ്മയം വൈഭവ് സൂര്യവംശി ആദ്യ മത്സരത്തിനില്ല. അഭിഷേക് ശർമയും സഞ്ജു സാംസണും ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. ജസ്പ്രീത് ബുംറ ടീമിൽ തിരിച്ചെത്തി.

To advertise here,

സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവരാണ് ഇന്ത്യൻ ഇലവനിൽ.

സിംബാബ് വെക്കെതിരായ പരമ്പരയിൽ അഭിഷേക് ശർമയും സൂര്യവംശിയുമാണ് ഓപ്പൺ ചെയ്തത്. സഞ്ജു സാംസൺ ടീമിലുണ്ടായിരുന്നില്ല. പരമ്പരയിൽ മിന്നും പ്രകടനവുമായി 15-കാരൻ സൂര്യവംശി താരമായി. അഫ്ഗാനെതിരേ ആദ്യമത്സരത്തിൽ അഭിഷേക് - സഞ്ജു സഖ്യം തുടരാൻ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.