ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ട്വന്റി 20 മത്സരത്തിന് മുമ്പ് ഇന്ത്യൻ ടീമിൽ സഞ്ജു സാംസന്റെ സ്ഥാനത്തെ കുറിച്ച് ചോദ്യങ്ങളുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും മികച്ച ഫോമിൽ തുടരുന്നതിനാൽ സഞ്ജുവിനെ ടീമിൽ എവിടെ ഉൾപ്പെടുത്തുമെന്ന് കാർത്തിക് ചോദിക്കുന്നു. തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
'സഞ്ജു സാംസന്റെ കാര്യത്തിൽ എന്താണ് തീരുമാനം? ടീമിൽ അവനെ എങ്ങനെ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്? ഇന്ത്യയുടെ ബാറ്റിങ് ഓർഡർ എങ്ങനെയായിരിക്കും? വൈഭവിന്റെ സ്ഥാനം എവിടെയാണ്? '-കാർത്തിക് ചോദിക്കുന്നു.
ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ നിർണായക താരമായിരുന്ന സഞ്ജുവിനെ ഇംഗ്ലണ്ട് പരമ്പരയുടെ പകുതിയിൽവെച്ചാണ് ഒഴിവാക്കിയത്. കഴിഞ്ഞ നാല് ട്വന്റി 20 മത്സരങ്ങളിൽ നിന്ന് ആകെ 23 റൺസ് മാത്രമാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.
Content Highlights: Dinesh Karthik questions Sanju Samson's place in the Indian T20 team., Youngsters like Vaibhav Suryavanshi and Abhishek Sharma are in great form., Sanju Samson scored only 23 runs in his last four T20 matches.
Published: 13 Sept 2026, 04:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented