ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ശുഭ്മാൻ ഗിൽ ടീമിനെ നയിക്കുമ്പോൾ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് പകരം രവീന്ദ്ര ജഡേജയാണ് ഉപനായകൻ. അതേസമയം കരുൺ നായർക്ക് ടീമിൽ ഇടംപിടിക്കാനായില്ല. അടുത്തിടെ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവാത്തതാണ് താരത്തിന് തിരിച്ചടിയായത്. ഒരു അർധസെഞ്ചുറി മാത്രമാണ് പരമ്പരയിലെ എടുത്തുപറയാവുന്ന ഇന്നിങ്സ്. കരുണിൽ നിന്ന് കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നതായി വാർത്താസമ്മേളനത്തിൽ മുഖ്യ സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു.
‘സത്യം പറഞ്ഞാൽ, ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം നാല് ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. നമ്മൾ ഒരു ഇന്നിങ്സിനെക്കുറിച്ചാണ് സംസാരിക്കുന്നത്. നിലവിൽ ദേവ്ദത്ത് പടിക്കലാണ് കുറച്ചുകൂടി മികച്ചതെന്ന് ഞങ്ങൾ കരുതുന്നു. എല്ലാവർക്കും 15- 20 ടെസ്റ്റുകൾ കളിക്കാൻ അവസരം നൽകണമെന്നുണ്ട്. നിർഭാഗ്യവശാൽ അതിന് സാധിക്കുന്നില്ല’. - അഗാർക്കർ പറഞ്ഞു.
സമീപകാല പ്രകടനങ്ങളാണ് ദേവ്ദത്ത് പടിക്കലിനെ ടീമിൽ ഉൾപ്പെടുത്താൻ കാരണമെന്നും അഗാർക്കർ വ്യക്തമാക്കി. ‘പടിക്കൽ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുണ്ട്. അദ്ദേഹം ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് ടീമിൽ അംഗമായിരുന്നു. ധരംശാലയിൽ ഇംഗ്ലണ്ടിനെതിരെ കളിച്ച് ഒരു അർധസെഞ്ചുറി നേടി. ഇന്ത്യ എ ടീമിനൊപ്പവും മികച്ച ഫോം കാഴ്ചവെച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ, ഇംഗ്ലണ്ട് പര്യടനത്തിൽ കരുണിൽ നിന്ന് ഞങ്ങൾ ഇതിലും കൂടുതൽ പ്രതീക്ഷിച്ചിരുന്നു’.- അദ്ദേഹം കൂട്ടിച്ചേർത്തു.
വിരേന്ദര്‍ സേവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഒരേയൊരു താരമാണ് മലയാളികൂടിയായ കരുണ്‍ നായര്‍. ഇംഗ്ലണ്ടിനെതിരെ ചെപ്പോക്കിലാണ് താരം ട്രിപ്പിള്‍ സെഞ്ചുറി തികച്ചത്. മത്സരത്തിൽ ഇന്ത്യക്കായി 381 പന്തില്‍ 303 റണ്‍സാണ് നേടിയത്. പിന്നീട് താരത്തിന് ഇന്ത്യൻ ടീമിലേക്ക് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. എട്ടുവർഷങ്ങൾക്ക് ശേഷം താരം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലെത്തിയെങ്കിലും നിരാശപ്പെടുത്തി.
Content Highlights: Karun Nair misses out on India`s Test squad against West Indies. Agarwal explains the decision, citing recent performance.
Published: 25 Sept 2025, 07:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented