
ദുബായ്: കഴിഞ്ഞ ദശകത്തിലെ ഐ.സി.സിയുടെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ട് ഓസ്‌ട്രേലിയന്‍ താരം എല്ലിസെ പെറി. ഇതിനൊപ്പം ദശാബ്ദത്തിലെ മികച്ച വനിതാ ഏകദിന - ട്വന്റി 20 താരത്തിനുള്ള പുരസ്‌കാരവും കൂടി സ്വന്തമാക്കിയ പെറി, വനിതാ വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ തൂത്തുവാരി.
ഐ.സി.സിയുടെ പുരസ്‌കാര കാലയളവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 4349 റണ്‍സും 213 വിക്കറ്റുകളുമാണ് പെറി സ്വന്തം പേരില്‍ കുറിച്ചത്. ഇതിനൊപ്പം തന്നെ നാലു തവണ ഐ.സി.സി ട്വന്റി 20 ലോകകപ്പ് കിരീടവും 2013-ല്‍ ഐ.സി.സി ഏകദിന ലോകകപ്പ് ജയത്തിലും താരം പങ്കാളിയായി.
ഏകദിനത്തില്‍ ഇക്കാലയളവില്‍ 68.97 ശരാശരിയില്‍ 2621 റണ്‍സും 98 വിക്കറ്റുകളും പെറി സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി 20-യില്‍ 30.39 ശരാശരിയില്‍ 1155 റണ്‍സും 89 വിക്കറ്റുകളും പെറി നേടി. 2012, 2014, 2018, 2020 വര്‍ഷങ്ങളില്‍ ഓസീസ് ടീമിനൊപ്പം ലോകകപ്പ് വിജയങ്ങളിലും പങ്കാളിയായി.
Content Highlights: Ellyse Perry claims top honours in ICC Awards of the Decade
Published: 28 Dec 2020, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented