വെല്ലിങ്ടൺ: ഇന്ത്യയുടെ മികച്ച ബൗളിങ്ങിനെതിരേ ബാറ്റുകൊണ്ട് ചെറുത്തു നിന്ന ഹെന്റ്റി നിക്കോൾസ് - ഗ്ലെൻ ഫിലിപ്‌സ് കൂട്ടുകെട്ട് പൊളിച്ച് ആകാശ് ദീപ്. രണ്ടാം ദിനം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 243 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച കിവീസിന് ഫിലിപ്‌സിന്റെ വിക്കറ്റ് നഷ്ടമായി. 216 പന്തിൽ നിന്ന് 118 റൺസെടുത്ത ഫിലിപ്‌സിനെ ആകാശ് ദീപ് ബൗൾഡാക്കുകയായിരുന്നു. 14 ബൗണ്ടറികളടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രണ്ടാം ദിനം ബാറ്റിങ് തുടരുന്ന കിവീസ് നിലയിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 290 റൺസെന്ന നിലയിലാണ്. സെഞ്ചുറി പിന്നിട്ട ഹെന്റ്റി നിക്കോൾസ് 263 പന്തിൽ നിന്ന് 131* റൺസോടെ ക്രീസിലുണ്ട്.

To advertise here,

ആറാം വിക്കറ്റിൽ ഒന്നിച്ച നിക്കോൾസ് - ഫിലിപ്‌സ് കൂട്ടുകെട്ട് 216 റൺസാണ് കിവീസ് സ്‌കോറിലേക്ക് ചേർത്തത്. എഴുപത് റൺസ് നേടുന്നതിനിടെ, അഞ്ചു വിക്കറ്റ് നഷ്ടമായ ആതിഥേയരെ ഇരുവരുടെയും ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്.