ജൊഹന്നാസ്‌ബെർഗ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെർത്തുറപ്പിക്കാൻ മത്സരം കടുപ്പിച്ച് ടീമുകൾ. ഓരോ ടെസ്റ്റ് മത്സരവും നിർണായകമായതിനാൽ കടുത്ത പോരാട്ടമാണ് ടീമുകളെല്ലാം കാഴ്ചവെക്കുന്നത്. ബംഗ്ലാദേശിനെ തോൽപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക പട്ടികയിൽ തലപ്പത്തെത്തി. ന്യൂസീലൻഡിനെ മറികടന്നാണ് ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയത്.
ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് കീഴടക്കി തകർപ്പൻ ജയം സ്വന്തമാക്കിയതാണ് പ്രോട്ടീസിന് നേട്ടമായത്. 12 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. 75 പോയന്റ് ശതമാനത്തോടെയാണ് ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയത്. രണ്ടാമതുള്ള കിവീസിന്റെ പോയന്റ് ശതമാനം 72.22 ആണ്. ദക്ഷിണാഫ്രിക്കയ്ക്ക് എട്ടുമത്സരങ്ങളിൽ നിന്നായി ആറുജയവും രണ്ട് തോൽവിയുമുണ്ട്. കിവീസ് ആറുമത്സരങ്ങളിൽ നാലെണ്ണത്തിൽ ജയിച്ചു. ഒരു മത്സരം തോറ്റപ്പോൾ ഒന്ന് സമനിലയിലായി.
പട്ടികയിൽ ഓസ്‌ട്രേലിയ മൂന്നാമതും ഇന്ത്യ നാലാമതുമാണ്. 69.23 ആണ് ഓസീസിന്റെ പോയന്റ് ശതമാനം. ഇന്ത്യയുടേത് 51.52 ആണ്. വ്യാഴാഴ്ച ആരംഭിച്ച ഇന്ത്യ-ന്യൂസീലൻഡ് ടെസ്റ്റ് ഇരുടീമുകൾക്കും നിർണായകമാണ്. ജയിക്കുന്നവർക്ക് പട്ടികയിൽ മുന്നേറാം. ഇന്ത്യയെ സംബന്ധിച്ച് വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച ജയം സ്വന്തമാക്കാനായാൽ മാത്രമേ ഫൈനലിലെത്താനാകൂ.
Content Highlights: South Africa climbed to the top of the World Test Championship standings after a 9-wicket win over Bangladesh
Published: 19 Nov 2026, 06:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented