കേപ് ടൗൺ: 2027-ലെ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക മത്സരക്രമം ഒക്ടോബർ ഒന്ന് വ്യാഴാഴ്ച കേപ് ടൗണിൽ വെച്ച് പുറത്തിറക്കും. ടൂർണമെന്റിലേക്കുള്ള ഒരു വർഷത്തെ കൗണ്ട്ഡൗൺ കുറിക്കുന്ന ഈ പ്രഖ്യാപനത്തിനൊപ്പം മത്സരങ്ങളുടെ ടിക്കറ്റ് ബാലറ്റ് പ്രക്രിയയും ഐസിസി ആരംഭിക്കും.
റിപ്പോർട്ടുകൾ പ്രകാരം 2027 ഏകദിന ലോകകപ്പ് ആരംഭിക്കുക ഒക്ടോബർ രണ്ട് ശനിയാഴ്ചയാണ്. നവംബർ 21 ഞായറാഴ്ചയാണ് ഫൈനൽ മത്സരം. ലോകകപ്പിൽ മത്സരിക്കുന്ന 14 ടീമുകളിൽ 10 ടീമുകൾ ആരെന്നത് ബുധനാഴ്ച അറിയാൻ സാധിക്കും.
ദക്ഷിണാഫ്രിക്കയും സിംബാബ്വെയും ആതിഥേയരെന്ന നിലയിൽ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കും സിംബാബ്വെയ്ക്കുമൊപ്പം നമീബിയയും ആതിഥേയ രാജ്യങ്ങളിൽ ഒന്നാണെങ്കിലും, നമീബിയയുടെ പങ്കാളിത്തം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഐസിസി ഏകദിന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് എട്ട് ടീമുകൾ യോഗ്യത നേടുന്നത്. നിലവിലെ റാങ്കിങ് അനുസരിച്ച് ഇന്ത്യ (നമ്പർ 1), ന്യൂസീലൻഡ് (നമ്പർ 2), പാകിസ്താൻ (നമ്പർ 4), ഓസ്ട്രേലിയ (നമ്പർ 5), ഇംഗ്ലണ്ട് (നമ്പർ 6), ശ്രീലങ്ക (നമ്പർ 7), അഫ്ഗാനിസ്താൻ (നമ്പർ 8), ബംഗ്ലാദേശ് (നമ്പർ 9) എന്നിവരാണ് ഈ പട്ടികയിൽ ഇടംപിടിക്കുന്നത്.
റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ആതിഥേയരെന്ന നിലയിൽ നേരിട്ട് യോഗ്യത നേടിയതിനാലാണ് ഒൻപതാം റാങ്കിലുള്ള ബംഗ്ലാദേശിന് അവസരം ലഭിക്കുന്നത്.
നിലവിൽ ഇന്ത്യക്കെതിരേ ഏകദിന പരമ്പര കളിക്കുന്ന വെസ്റ്റ് ഇൻഡീസിന് അടുത്ത വർഷം ആദ്യം നടക്കുന്ന യോഗ്യതാ മത്സരങ്ങളിലൂടെ കടന്നുപോകേണ്ടി വരും. ബാക്കിയുള്ള നാല് സ്ഥാനങ്ങൾ യോഗ്യതാ പോരാട്ടങ്ങളിലൂടെയാകും നിശ്ചയിക്കുക.
ഐസിസി നൽകുന്ന വിവരം അനുസരിച്ച് സെമി ഫൈനലിനും ഫൈനലിനും മുൻപായി മൂന്ന് ഘട്ടങ്ങളായാണ് ടൂർണമെന്റ് നടക്കുക. 14 ടീമുകളിൽ ഏറ്റവും കുറഞ്ഞ റാങ്കിലുള്ള മൂന്ന് ടീമുകൾ റൗണ്ട് റോബിൻ ഫോർമാറ്റിൽ ഏറ്റുമുട്ടുന്ന 'സൂപ്പർ സീരീസ്' മത്സരങ്ങളോടെയായിരിക്കും ടൂർണമെന്റിന് തുടക്കമാകുക.
Content Highlights: Official 2027 ODI Cricket World Cup schedule to be released on Thursday, October 1 in Cape Town., Tournament starts on Saturday, October 2 and the final is on Sunday, November 21., South Africa and Zimbabwe have qualified directly as hosts, with 14 total teams participating., Ticket ballot process for the World Cup will also be launched alongside the schedule announcement.
Published: 29 Sept 2026, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented