ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ ജയത്തോടെ തുടങ്ങി ബംഗ്ലാദേശ് എയും ശ്രീലങ്ക എയും. ബംഗ്ലാദേശ് എ ഹോങ്കോങ്ങിനെയും ശ്രീലങ്ക എ അഫ്ഗാനിസ്ഥാൻ എയെയും പരാജയപ്പെടുത്തി. ഇന്ത്യ എ, പാകിസ്താൻ എ ടീമുകൾ വെള്ളിയാഴ്ച കളത്തിലിറങ്ങും.
ആദ്യ മത്സരത്തിൽ എട്ടുവിക്കറ്റിനാണ് ബംഗ്ലാദേശ് എ ടീം വിജയിച്ചത്. ആദ്യം ബാറ്റുചെയ്ത ഹോങ്കോങ് നിശ്ചിത 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 219 റൺസാണെടുത്തത്. അൻഷുമാൻ റാത്ത്(77), ഐസാസ് ഖാൻ(67) എന്നിവരാണ് ഹോങ്കോങ് നിരയിൽ തിളങ്ങിയത്. ബംഗ്ലാദേശിനായി ഇഖ്ബാൽ ഹൊസ്സൈൻ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് എ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ സെയ്ഫ് ഹസ്സൻ(86), യാസിർ അലി(71) എന്നിവരുടെ അർധസെഞ്ചുറികളാണ് ബംഗ്ലാദേശിന് കരുത്തായത്. മൂന്നാം വിക്കറ്റിൽ 114 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.
മറ്റൊരു മത്സരത്തിൽ ആറുവിക്കറ്റിനാണ് ലങ്കൻ എ ടീം വിജയിച്ചത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാനെ 139 റൺസിന് ലങ്ക എറിഞ്ഞിട്ടു. 80 റൺസെടുത്ത ദർവിഷ് റസൂലി മാത്രമാണ് അഫ്ഗാനായി പൊരുതിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ എ ടീം 21.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ജയത്തിലെത്തി. 40 റൺസെടുത്ത ലസിത് ആണ് ടോപ് സ്കോറർ.
വെള്ളിയാഴ്ച നേപ്പാളിനെതിരേയാണ് ഇന്ത്യ എയുടെ ആദ്യ മത്സരം. പാകിസ്താൻ എ - യുഎഇ മത്സരവും വെള്ളിയാഴ്ച നടക്കും. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യ എ, പാകിസ്താൻ എ ടീമുകൾ ഒരേ ഗ്രൂപ്പിലാണ്. ഇന്ത്യൻ ടീമിൽ വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയുമുണ്ട്. തിലക് വർമയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.
Content Highlights: ACC Men's Asia Cup Rising Stars 2026
Published: 19 Nov 2026, 09:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented