ലണ്ടൻ: ഇംഗ്ലീഷ് താരങ്ങളെ 2019 ഐ.പി.എല്ലിൽ കളിക്കാൻ അനുവദിച്ചത് തങ്ങളുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ക്യാപ്റ്റൻ ഓയിൻ മോർഗൻ. നന്നായി ആലോചിച്ചെടുത്ത ഈ തീരുമാനം ഇംഗ്ലണ്ടിന് കന്നി ലോകകപ്പ് കിരീടം നേടാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചുവെന്നും മോർഗൻ കൂട്ടിച്ചേർത്തു.

To advertise here,

കമന്റേറ്ററും അവതാരകനുമായ ഹർഷ ഭോഗ്ലെയുമൊത്തുള്ള ഒരു ചാറ്റ് ഷോയിലായിരുന്നു ലോകകപ്പ് വിജയിച്ച ഇംഗ്ലീഷ് ക്യാപ്റ്റന്റെ വെളിപ്പെടുത്തൽ.

മുൻ താരവും ഇംഗ്ലണ്ട് ആന്റ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനുമായ ആൻഡ്രു സ്ട്രോസിനെ ഈ തീരുമാനമെടുക്കാൻ നിർബന്ധിച്ചത് താനാണെന്നും മോർഗൻ വെളിപ്പെടുത്തി.

''ഐ.പി.എല്ലിൽ കളിക്കുക എന്നത് സ്ട്രോസിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു. ഞാനാണ് അദ്ദേഹത്തെ അതിന് നിർബന്ധിച്ചത്. കാരണം ചാമ്പ്യൻസ് ട്രോഫിയിലോ ലോകകപ്പിലോ നേരിടേണ്ട സമ്മർദം ഉഭയകക്ഷി പരമ്പരയിൽ അനുഭവിക്കാൻ സാധിക്കില്ല. വിദേശ താരം എന്ന നിലയിലാണ് നിങ്ങൾ ഐ.പി.എൽ കളിക്കാൻ പോകുന്നത്. അതിനാൽ തന്നെ നിങ്ങളിലുള്ള പ്രതീക്ഷ വളരെ വലുതായിരിക്കും. ഐ.പി.എൽ കളിക്കുമ്പോൾ മറ്റൊരു തരത്തിലുള്ള സമ്മർദമാണ് അനുഭവപ്പെടുക.'' - മോർഗൻ പറഞ്ഞു.

ഐ.പി.എൽ, താരങ്ങളെ തങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകൊണ്ടുവരുമെന്നും അത് ഏറെ ഉപകാരപ്രദമാണെന്നും മോർഗൻ ചൂണ്ടിക്കാട്ടി.

Content Highlights: Allowing English players to play in IPL 2019 was part of World Cup plans Eoin Morgan