വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഗതാഗതക്കുരുക്കുണ്ടാവുന്നതുപോലെ ആശയവിനിമയത്തിന് അവസരങ്ങള്‍ വര്‍ധിച്ചപ്പോള്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് വിള്ളലുകള്‍ വരുന്നതാണ് നാം കാണുന്നത്. സാമൂഹികമാധ്യമങ്ങള്‍ വ്യാപിച്ചതോടെ വിവരവിസ്‌ഫോടനത്തിന്റെയും ആശയവിനിമയത്തിന്റെയും ലോകം വികസിച്ചുവെന്നത് നേരാണ്. എല്ലാ ബന്ധങ്ങളും വാട്സാപ്പിലേക്കും എസ്.എം.എസിലേക്കും ഇ-മെയിലിലേക്കും ഒതുങ്ങിയപ്പോള്‍ കുടുംബങ്ങളും സുഹൃത്തുക്കളും നേരില്‍ക്കാണുന്ന സന്ദര്‍ഭങ്ങള്‍ കുറഞ്ഞുവന്നതും നാം കാണാതെ പോകരുത്.
കമ്യൂണിക്കേഷന്‍ ട്രാഫിക്കില്‍പ്പെട്ട് മനുഷ്യര്‍ തമ്മിലുള്ള പരസ്പരബന്ധം ഞെരുങ്ങിക്കൊണ്ടിരിക്കുന്നതിന്റെ പരിണതഫലമാണ്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നിറങ്ങി മനുഷ്യര്‍ക്കിടയിലൂടെ നടക്കാനും സംസാരിക്കാനും അവസരങ്ങള്‍ ബോധപൂര്‍വം കണ്ടെത്തല്‍ മാത്രമാണ് ഏക പരിഹാരം.
സഹജീവികളുമായി കൂടുതല്‍ ബന്ധപ്പെടാന്‍ ഒട്ടേറെ അവസരമൊരുക്കുന്ന മാസമാണ് റംസാന്‍. ഒരാള്‍ നോമ്പുകാരനായിരിക്കേ, അഗതിക്ക് ഭക്ഷണം നല്‍കുകയും രോഗിയെ സന്ദര്‍ശിക്കുകയും മരണവേളയില്‍ ജനാസയെ അനുഗമിക്കുകയും ചെയ്താല്‍ അവന് സ്വര്‍ഗം ഉറപ്പായി എന്ന് പ്രവാചക തിരുമേനി അറിയിച്ചത് നമുക്ക് കാണാന്‍ കഴിയും. അബൂഹുറൈറ(റ) നിന്ന് നിവേദനം ചെയ്യുന്ന ഒരു തിരുവചനത്തില്‍ ഇങ്ങനെ കാണാം.
(ഒരു സദസ്സില്‍) നബി ചോദിച്ചു: ''ഇന്ന് ആരാണ് നിങ്ങളില്‍ നോമ്പുകാരനായിരുന്നത്?'' അബൂബക്കര്‍ പറഞ്ഞു: ''ഞാന്‍.'' നബി ചോദിച്ചു: ''ഇന്ന് ആരാണ് ജനാസയെ അനുഗമിച്ചത്?'' അബൂബക്കര്‍ പറഞ്ഞു: ''ഞാന്‍.'' നബി ചോദിച്ചു: ''നിങ്ങളില്‍ ആരാണ് ഒരു അഗതിക്ക് ഭക്ഷണം നല്‍കിയത്.'' അബൂബക്കര്‍ പറഞ്ഞു: ''ഞാന്‍.'' നബി ചോദിച്ചു: ''നിങ്ങളില്‍ ആരാണ് ഇന്ന് രോഗിയെ സന്ദര്‍ശിച്ചത്.'' അബൂബക്കര്‍ പറഞ്ഞു: ''ഞാന്‍.'' അപ്പോള്‍ നബി പറഞ്ഞു: ''ഇക്കാര്യങ്ങളെല്ലാം ഒരു മനുഷ്യനില്‍ ഒരുമിച്ചുവന്നാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കില്ല.''
Content Highlights: tk ashraf ramzan thoughts
Published: 19 Mar 2024, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented