ഉത്കൃഷ്ടസ്വഭാവവും ഗുണമഹിമയുമാണ് മനുഷ്യരുടെ അടിസ്ഥാനസൗന്ദര്യം. മറ്റുള്ളവരെ സഹോദരന്മാരായി പരിഗണിച്ച് അവര്‍ക്കു മാനുഷിക മൂല്യങ്ങള്‍ പകര്‍ന്നുനല്‍കല്‍ നമ്മുടെ സാമൂഹിക ബാധ്യതയാണ്. അപരരുടെ വ്യക്തിത്വത്തിന് ക്ഷതമേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നാം അനുവര്‍ത്തിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. മാന്യതയ്ക്കും അഭിമാനത്തിനും മൂല്യം കല്പിക്കുന്ന ഏതൊരു മനുഷ്യനും താന്‍ ഇകഴ്ത്തപ്പെടുന്നതും അപമാനിക്കപ്പെടുന്നതും തീരെ ഇഷ്ടപ്പെടാത്തവരായിരിക്കും.
വ്യക്തികളെയും കുടുംബത്തെയും സമൂഹത്തെയും മാനിക്കണമെന്നും ആദരിക്കണമെന്നുമാണ് ഇസ്ലാമിന്റെ കല്പന. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്: ''സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്; അവര്‍ ഇവരെക്കാള്‍ ശ്രേഷ്ഠരായേക്കാം. ഒരു വനിതാവിഭാഗം മറ്റൊരു വനിതാവിഭാഗത്തെയും കളിയാക്കരുത്; അവര്‍ ഇവരെക്കാള്‍ ഉദാത്തരായേക്കാം. നിങ്ങള്‍ പരസ്പരം കുത്തുവാക്കുകള്‍ പറയാനും പരിഹാസപ്പേരുകള്‍ വിളിച്ച് അപമാനിക്കാനും പാടില്ല.
വിശ്വാസം വരിച്ചതില്‍പ്പിന്നെ ചീത്തപ്പേര് വിളി ഹീനം തന്നെ. ഇങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കാത്തവര്‍ അതിക്രമകാരികള്‍ത്തന്നെയാകുന്നു.''എല്ലാമനുഷ്യരും തുല്യരാണെന്നാണ് ഇസ്ലാമികപാഠം. ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് നിങ്ങളുടെ സൃഷ്ടിപ്പെന്ന് ഖുര്‍ആന്‍ പറയുന്നു.മക്കയില്‍ നിലനിന്നിരുന്ന ഗോത്ര-ജാതീയ ചിന്തകളെ ഇല്ലാതാക്കി അവര്‍ക്ക് ഉദാത്തസ്വഭാവത്തിന്റെ മാതൃകകള്‍ പഠിപ്പിക്കലായിരുന്നു പ്രവാചകന്‍ തിരുനബി (സ്വ)യുടെ ദൗത്യം. അടിമസമ്പ്രദായം നിലനിന്നിരുന്ന അക്കാലത്ത് അടിമയും ഉടമയും തുല്യരാണെന്നും അടിമകള്‍ക്ക് വസ്ത്രവും പാര്‍പ്പിടവും സംരക്ഷണവും നല്‍കല്‍ ഉടമയുടെ നിര്‍ബന്ധ ബാധ്യതയാണെന്നും നബി അവരെ പഠിപ്പിച്ചു.
Content Highlights: ramadan thoughts by dr bahahudheen mohammed nadvi
Published: 26 Mar 2024, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented