
ശ്രേഷ്ഠസമൂഹത്തിന്റെ സവിശേഷത വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്: 'മനുഷ്യവംശത്തിനുവേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയുംചെയ്യുന്നു' (ആലു ഇമ്രാന്‍ 110)
അന്തിമദൂതനായ മുഹമ്മദ് നബിയോടൊപ്പം സഹവസിച്ചവരെ ഉത്തമസമുദായം എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ചിന്തനീയമാണ്. ഇസ്ലാമിക അധ്യാപനങ്ങളെയും മുസ്ലിംസമൂഹത്തെയും ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണിയാണ് സ്വഹാബികള്‍ (അനുചരന്‍മാര്‍). അവര്‍ പ്രവാചകനുലഭിച്ച ദിവ്യബോധനത്തിന് സാക്ഷികളായവരാണ്. വിശുദ്ധ ഖുര്‍ആനില്‍നിന്ന് ഓരോവചനവും അവതീര്‍ണമാകുമ്പോഴും അതിന്റെ ആശയവും അവതരണപശ്ചാത്തലവും കൃത്യമായി അറിഞ്ഞവരാണ് പ്രവാചകനോടൊപ്പം ജീവിച്ചവര്‍.
ഖുര്‍ആനും അതിന്റെ പ്രായോഗികവിശദീകരണമായ നബിചര്യയും അവര്‍ ആഴത്തില്‍ ഗ്രഹിച്ചു. അവരിലൂടെയാണ് ഇസ്ലാമിനെ ശരിയായി നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.
മുഹമ്മദ് നബി വളര്‍ത്തിയ അനുയായികള്‍ വിശ്വാസം, കര്‍മം, സ്വാഭാവം, സംസ്‌കാരം എന്നിവ നബിയില്‍നിന്ന് നേരിട്ട് കേട്ടതും കണ്ടതും മനസ്സിലാക്കിയതുമാണ്. 'നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയുംചെയ്യുന്ന ഒരുസമുദായം നിങ്ങളില്‍നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രേ വിജയികള്‍'. (ആലു ഇമ്രാന്‍ 104)
സമൂഹത്തില്‍ നന്മകള്‍ വര്‍ധിക്കുമ്പോള്‍ത്തന്നെ തിന്മകള്‍ നമ്മെ ആശങ്കപ്പെടുത്തുകയാണ്. മത, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ യുവാക്കള്‍ സജീവമാകുമ്പോള്‍ത്തന്നെ സാമൂഹികമായ ചില യാഥാര്‍ഥ്യങ്ങള്‍ നാം കാണാതെപോകരുത്. ലഹരിയും ലൈംഗിക അരാജകത്വവും കൊലയും കൊള്ളയും മനുഷ്യാവകാശലംഘനങ്ങളും അക്രമങ്ങളും നാടിന്റെ സ്വാസ്ഥ്യം കെടുത്തുകയാണ്. ധാര്‍മികസദാചാരമൂല്യങ്ങളെ കീഴ്‌മേല്‍മറിക്കാനുള്ള ആസൂത്രിതനീക്കം നടക്കുകയാണ്.
Content Highlights: ramadan thoughts by dr ai abdul majeed swalahi
Published: 16 Mar 2024, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented