പ്രശസ്ത ഹദീസ് പണ്ഡിതന്‍ ഇമാം മാലിക് മദീനയിലെ മസ്ജിദുന്നബവിയില്‍ സാധാരണപോലെ ഹദീസുകള്‍ പറഞ്ഞും പഠിപ്പിച്ചും ക്ലാസെടുത്തുകൊണ്ടിരിക്കുന്നു. ശിഷ്യന്മാര്‍ ചുറ്റും കൂടിയിരുന്നു ക്ലാസ് ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉടനെ ഒരട്ടഹാസം കേട്ടു: ''മദീനയില്‍ ഒരാന വന്നിരിക്കുന്നു'' മദീനക്കാര്‍ അതിനുമുമ്പ് ആനയെ കണ്ടിട്ടില്ല. മദീന ആനവാസ കേന്ദ്രവുമല്ല. ഇമാം മാലിക്കിനെ കൈവെടിഞ്ഞു സദസ്സിലുണ്ടായിരുന്നവരെല്ലാം ആനയെക്കാണാന്‍ പുറത്തേക്കോടി. ശിഷ്യരില്‍ യഹ്യ ബ്നു യഹ്യ അല്ലൈസി എന്ന് പേരുള്ള ഒരാള്‍ മാത്രമാണു സദസ്സ് വിട്ടുപോകാതിരുന്നത്. ആനക്കാര്യം അയാളെ ബാധിക്കാത്തപോലെ അദ്ദേഹം ഇരുന്നേടത്തിരുന്നു. ഇതുകണ്ട ഇമാം മാലിക് അദ്ദേഹത്തോട് ചോദിച്ചു: ''എന്തുകൊണ്ടാണ് താങ്കള്‍ അവരോടൊപ്പം പോകാതിരുന്നത്? നിങ്ങള്‍ ആനയെ മുമ്പ് കണ്ടിട്ടുണ്ടോ?'' യഹ്യയുടെ മറുപടി: ''ഞാന്‍ മദീനയില്‍ എത്തിയത് ആനയെ കാണാനല്ല, മാലിക്കിനെ കാണാനാണ്.''
ഈ കഥയുടെ സാരാംശം നാം ചിന്തിച്ചാല്‍ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍മാത്രമാണ് മദീനയില്‍ വന്നതിന്റെ ലക്ഷ്യം മനസ്സിലാക്കിയത്. അതുകൊണ്ടാണയാള്‍ ശിഥിലമായവരോടൊപ്പം പോകാതിരുന്നതും. അയാളുടെ ഊര്‍ജം നിഷ്ഫലമായി അവിടെയും ഇവിടെയും ചെലവഴിച്ചില്ല. എന്നാല്‍, മറ്റുള്ളവര്‍ കാഴ്ച കണ്ടാസ്വദിക്കാന്‍ പുറത്തേക്കോടി.
സദസ്സില്‍ നിലയുറപ്പിച്ച ആളും ആനക്കാഴ്ചയ്ക്കിറങ്ങിത്തിരിച്ചവരും തമ്മിലുള്ള അന്തരം എത്ര വലുതാണ്. റംസാനില്‍ രണ്ടുതരക്കാരാണുള്ളത്. ഒരു വിഭാഗം അവരുടെ ലക്ഷ്യം നിര്‍ണയിച്ചവരാണ്. റംസാനില്‍നിന്ന് എന്തുകിട്ടണം എന്നവര്‍ തീരുമാനിച്ചുകഴിഞ്ഞു. ഈ പുണ്യമാസത്തില്‍ കൊയ്‌തെടുക്കേണ്ട ഫലങ്ങളെക്കുറിച്ച് അവര്‍ക്ക് ഉത്തമബോധ്യമുണ്ട്. എന്നാല്‍, മറ്റൊരു വിഭാഗം വിലപ്പെട്ട റംസാന്‍ പകലന്തികളെക്കുറിച്ചു തികച്ചും ഉദാസീനരാണ്. അവരെ ആകര്‍ഷിക്കുന്നത് പലതരം ആനന്ദകരമായ മാര്‍ഗങ്ങളാണ്.
Content Highlights: pn abdul latheef madani ramadan thoughts
Published: 18 Mar 2024, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented