
സൈബര്‍ ലോകത്താണ് ഇന്ന് എല്ലാവരും ജീവിക്കുന്നത്. ഏറ്റവും പുതിയ തലമുറ ഞങ്ങള്‍ ഇന്‍സ്റ്റഗ്രാമത്തിലാണ് എന്നാണ് പറയുന്നത്. ഉപ്പുതൊട്ടു കര്‍പ്പൂരംവരെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ കിട്ടും. എല്ലാറ്റിനും ആപ്പുകളുടെ സഹായംവേണം. എങ്ങനെയൊക്കെ ജീവിതം മാറിയാലും മനുഷ്യന്റെ അടിസ്ഥാനപരമായ വൈകാരികതയ്ക്ക് മാറ്റമില്ല. സ്‌നേഹവും പഴക്കവും തലോടലും കൊതിക്കുന്ന ഒരു പ്രാകൃതജന്തു മനുഷ്യനുള്ളില്‍ ഏതവസ്ഥയിലും ചുരമാന്തുന്നുണ്ട്. അത് വെര്‍ച്വല്‍ ലോകത്തും പുറത്തും അങ്ങനെയാണ്. ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ 92 ശതമാനവും വിനിമയത്തിനുവേണ്ടി ഉപയോഗിക്കുന്നത് ഇമോജികളാണ്. The face with tear of joy എന്ന സ്‌മൈലിയാണ് കൂടുതല്‍പേരും ഇടുന്നത്. ചിരിയും കണ്ണീരുമുള്ള മുഖം. ചിരിയുടെ പുതിയമുഖം അതാണ്. ഒരു സ്‌മൈലി കിട്ടാതിരിക്കുമ്പോള്‍, പ്രതീക്ഷിക്കാത്ത ഇമോജിയാണ് കിട്ടുന്നതെങ്കില്‍ നാം അസ്വസ്ഥരാകുന്നു. A Smile is a curve that sets everything straight എന്ന ലളിതവും പുരാതനവുമായ സത്യം അപ്പോള്‍ നാം തിരിച്ചറിയുന്നു.
ചിരി ഒരു വാതില്‍തുറക്കലാണ്. അതോടെ അകലങ്ങള്‍ ഇല്ലാതായിത്തീരുകയും പരിചയക്കുറച്ചില്‍ ഉരുകിയൊലിക്കുകയും ചെയ്യുന്നു. സ്‌നേഹത്തിന്റെ വിശ്വഭാഷയാണത്. ചാലിട്ടൊഴുകുന്ന ഉറുമ്പുകളുടെയടുത്തുകൂടെ പരിവാരങ്ങളുമായി കടന്നുവന്ന സുലൈമാന്‍ നബി ഉറുമ്പുകളുടെ രാജ്ഞിയുടെ ആഹ്വാനംകേട്ടു പുഞ്ചരിതൂകുന്നത് ഖുര്‍ആനില്‍ പറയുന്നുണ്ട്. പ്രജാവാത്സല്യത്തിന്റെയും കരുതലിന്റെയും ചിരി ഒരു ലോകരാജാവ് ഒരു പാവം കീടത്തിന് നല്‍കുന്നതിന്റെ ചിത്രമാണത്. അപ്പോള്‍ നാം പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ വാക്കുകള്‍ ഓര്‍ത്തുപോകുന്നു: സദ്വൃത്തികളില്‍ ഒന്നും നിസ്സാരമായി കാണരുത്, അത് നിന്റെ സഹോദരനെ ചിരിനിറഞ്ഞ മുഖത്തോടെ എതിരേല്‍ക്കുന്നതായാല്‍പ്പോലും.
ചിരിയെക്കുറിച്ചുള്ള മൗലികമായ വാക്യങ്ങളിലൊന്ന് പ്രവാചകന്‍ മുഹമ്മദ് നബി (സ) പറഞ്ഞതാണ്: മുഖത്ത് വിരിയുന്ന പുഞ്ചിരി നിന്റെ സഹോദരനു നല്‍കുന്ന ദാനമാണ്. ദാനത്തിന്റെ ഉള്ളടക്കം സ്‌നേഹപരതയും ഉദാരതയുമാണല്ലോ. പുഞ്ചിരിയെക്കാള്‍ ഹൃദയപരതയും സ്വച്ഛന്ദതയും ലാളിത്യവും മറ്റെന്തിനാണുള്ളത്.
Content Highlights: panakkad munavarali shihab thangal ramadan thoughts
Published: 13 Mar 2024, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented