ചില തണലിലേക്ക് കയറി നിന്നാല് ആ തണല് ജീവിതകാലം മുഴുവന് ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടാകും. അത്തരത്തിലൊരു തണലാണ് എ.ടിയെന്ന് സംവിധായകനും നടനുമായ മധുപാൽ.
90-കളില് ചെയ്ത 'ആകാശത്തിലെ പറവകള്' എന്ന ടെലിവിഷന് സീരിയലുമായി ബന്ധപ്പെട്ടാണ് എം.ടിയുമായി ഇടപെടുന്നത്. സിനിമയാക്കാനിരുന്ന പാറപ്പുറത്തിന്റെ നോവലായിരുന്നു അത് എന്നതുകൊണ്ടുതന്നെ പല ചര്ച്ചകളും ഞങ്ങള്ക്കിടയില് ഉണ്ടായിട്ടുണ്ട്. എം.ടിയുടെ അറബിപ്പൊന്ന് അല്ലെങ്കിൽ അസുരവിത്ത് എന്നിവയിൽ ഏതെങ്കിലുമൊന്ന് ടെലിവിഷനിലേക്ക് പകർത്തണമെന്ന ചര്ച്ചകളും നടന്നിരുന്നു.
എന്നും വഴികാട്ടിയായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. കൈ പിടിച്ച് നടത്തിക്കൊണ്ടു പോകുമായിരുന്നു. ആദ്യത്തെ പുസ്തകം കൊണ്ടുകൊടുക്കുമ്പോഴും അതിലെ പല കഥകളും ഗൃഹലക്ഷ്മിയില് അച്ചടിച്ച് വന്നിരുന്നപ്പോള് വായിച്ചിരുന്നു എന്നാണ് മറുപടി തന്നത്. എം.ടിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു സംവിധായകനും നടനുമായ മധുപാൽ.
Content Highlights: director madhupal remembers mt vasudevannair
Published: 26 Dec 2024, 08:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented