കൊച്ചി: സീസണിലെ അവസാന ഹോം മത്സരത്തില്‍ വിജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കിയത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തേതന്നെ അവസാനിച്ച ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയില്‍ ജയത്തോടെ അവസാനിപ്പിക്കാനായി. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എട്ടാം ജയമാണിത്. 28 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം.
52-ാം മിനിറ്റില്‍ അസാധ്യമായ ഒരു ആംഗിളില്‍ നിന്ന് ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്.
തോല്‍വിയോടെ മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ അവസാന മത്സരംവരെ കാക്കണം. അവസാന മത്സരത്തില്‍ ഒരു പോയന്റ് നേടാനായാല്‍ അവര്‍ക്ക് പ്ലേ ഓഫിലെത്താം. 23 മത്സരങ്ങളില്‍ നിന്ന് 33 പോയന്റുള്ള മുംബൈ നിലവില്‍ ഏഴാം സ്ഥാനത്താണ്. അതേസമയം, അവസാന മത്സരത്തിലും തോറ്റാല്‍ മുംബൈയെ മറികടന്ന് ഒഡിഷ എഫ്.സി പ്ലേ ഓഫിലെത്തും.
മാര്‍ച്ച് 12-ാം തീയതി ഹൈദരാബാദ് എഫ്.സിക്കെതിരേ അവരുടെ മൈതാനത്താണ് ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം.
Content Highlights: Kerala Blasters secured a 1-0 victory over Mumbai City FC in their final home game
Published: 07 Mar 2025, 09:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented