ചെന്നൈ: അത്യന്തം നാടകീയതകൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയ്ൻ എഫ്സിയും തമ്മിലുള്ള ഐഎസ്എൽ മത്സരം ഗോൾരഹിത സമനിലയിൽ. റഫറി രണ്ട് റെഡ് കാർഡ് പുറത്തെടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരം അഡ്രിയാൻ ലൂണ പെനാൽറ്റി പുറത്തേക്കടിച്ചുകളയുന്നതിനും കാണികൾ സാക്ഷിയായി. ചെന്നൈയ്ൻ ഒട്ടേറെ അവസരങ്ങളുണ്ടാക്കിയെങ്കിലും ഒന്നും ഗോളിലേക്കെത്തിയതുമില്ല.
സ്വന്തം ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിൽ ചെന്നൈയ്ൻ ആക്രമണത്തോടെയാണ് തുടങ്ങിയത്. അവർ നിരന്തരം ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറെ പരീക്ഷിച്ചുകൊണ്ടിരുന്നു. ആദ്യ പകുതിയിൽ മുഴുവൻ ബ്ലാസ്റ്റേഴ്സിന്റെ റോൾ പ്രതിരോധം മാത്രമായിരുന്നു. ഇടയ്ക്ക് ചെന്നൈയ്ന്റെ ഗോളെന്നുറച്ച അവസരം ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ തട്ടിയിടുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന് ലീഡെടുക്കാനുള്ള സുവർണാവസരമുണ്ടായി. ബോസ്കിനുള്ളിലെ ഹാൻഡ്ബോളിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി വന്നു. എന്നാൽ അഡ്രിയാൻ ലൂണയക്ക് പിഴച്ചു. പോസ്റ്റിൽ തട്ടി പന്ത് പുറത്തേക്ക് പോയി. വീണ്ടും മൂന്നോളം അവസരങ്ങൾ ലൂണ നഷ്ടപ്പെടുത്തി.
അവസാന മിനിറ്റുകളിൽ ചെന്നൈയ്ൻ നിരന്തരം ഗോളടിക്കാൻ ശ്രമിച്ചു. എന്നാൽ പലപ്പോഴും നിർഭാഗ്യവും വില്ലനായി. ഇഞ്ചുറി ടൈമിൽ മത്സരം കൈയാങ്കളിയിലേക്കും നീങ്ങി. ബ്ലാസ്റ്റേഴ്സ് താരം ആന്ദ്രെ ഗ്രീനും ചെന്നൈയ്ൻ താരം ഇമ്മാനുവലും ചുവപ്പ് കാർഡ് കണ്ട് കളം വിട്ടു. തന്നെ തള്ളിയിടാൻ ശ്രമിച്ച ഇമ്മാനുവലിനെ ഗ്രീൻ ചവിട്ടുകയായിരുന്നു. പന്ത് തൊട്ടടുത്ത് പോലുമില്ലാത്ത സമയത്താണ് ഇരുവരും ഗ്രൗണ്ടിൽ കൈയാങ്കളി പുറത്തെടുത്തത്. ഒട്ടും വൈകാതെ റഫറി ഇമ്മാനുവലിന് രണ്ടാം മഞ്ഞക്കാർഡും ഗ്രീനിന് നേരിട്ട് ചുവപ്പ് കാർഡും കാണിച്ചു. ഇതോടെ അവസാന മിനിറ്റുകളിൽ ഇരുടീമുകളും പത്ത് പേരുമായി കളിക്കേണ്ടി വന്നു.
Content Highlights: First half between Kerala Blasters and Chennaiyin FC ended goalless., Adrian Luna missed a penalty kick for Kerala Blasters, hitting the post., Chennaiyin FC dominated possession and created multiple chances in their home match.
Published: 31 Oct 2026, 06:19 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented