മഡ്ഗാവ്: ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ. രണ്ടാംപാദ സെമിയില്‍ പരാജയപ്പെട്ടെങ്കിലും അഗ്രിഗേറ്റ് സ്കോറിന്റെ(3-2) ബലത്തിലാണ് ബെംഗളൂരു ഫൈനല്‍ ടിക്കറ്റെടുത്തത്. 2-1 നാണ് രണ്ടാം പാദത്തില്‍ ഗോവ വിജയിച്ചത്. ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് ടീമിന് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. ആദ്യപാദത്തിൽ 2-0 നാണ് ബെംഗളൂരു ജയിച്ചത്.
സ്വന്തം മൈതാനത്ത് മത്സരത്തിന്റെ ആദ്യമിനിറ്റുകളില്‍ തന്നെ ആക്രമിച്ചാണ് ഗോവ കളിച്ചത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. ആദ്യ പകുതി ഗോള്‍ രഹിതമായെങ്കിലും രണ്ടാം പകുതിയില്‍ കളി മാറി. 49-ാം മിനിറ്റിലും 88-ാം മിനിറ്റിലും ഗോവ ലക്ഷ്യം കണ്ടു. 49-ാം മിനിറ്റില്‍ ബോര്‍ജ ഹെറേരയും 88-ാം മിനിറ്റില്‍ അര്‍നാണ്ടോ സാദിക്കുമാണ് വലകുലുക്കിയത്. 2-0 ന് മുന്നിലെത്തിയതോടെ അഗ്രിഗേറ്റ് സ്കോറും തുല്യമായി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ വലകുലുക്കി ഛേത്രി ബെംഗളൂരുവിനെ ഫൈനലിലെത്തിച്ചു.
ആദ്യപാദത്തിൽ ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെംഗളൂരു തോൽപ്പിച്ചത്. എഡ്ഗാൻ മെൻഡസാണ് ബെംഗളൂരുവിനായി ഗോൾ നേടിയത്. ആദ്യപകുതിയിൽ സന്ദേശ് ജിംഗാന്റെ സെൽഫ് ഗോളും ടീമിന് ലഭിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 3-2 എന്ന സ്കോറിനാണ് ബെംഗളൂരുവിന്റെ ഫൈനൽ പ്രവേശം.
Content Highlights: bengaluru fc qualifies to isl final
Published: 06 Apr 2025, 09:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented