
കൊച്ചി: സ്പാനിഷ് താരം സെർജിയോ കാസ്റ്റൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്. സ്പാനിഷ് ലീഗിൽ അത്‌ലറ്റികോ മഡ്രിഡിന്റെയും ഒസാസുനയുടെയും ബി ടീമിൽ കളിച്ചിട്ടുള്ള കാസ്റ്റൽ മലാഗയിൽനിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. ഐഎസ്എലിൽ നേരത്തേ ജംഷേദ്പുർ എഫ്‌സിക്കായി കളിച്ച കാസ്റ്റൽ ഓസ്‌ട്രേലിയ, സൈപ്രസ് ക്ലബ്ബുകൾക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. ജംഷേദ്പുർ എഫ്‌സിക്കുവേണ്ടി 11 കളിയിൽ ഏഴുഗോൾ നേടി. പ്രൊഫഷണൽ ഫുട്‌ബോളിൽ 230 കളിയിൽ 68 ഗോളുണ്ട്.
മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ കാസ്റ്റൽ വൈകാതെ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിടുമെന്നാണ് സൂചന. സൂപ്പർകപ്പിനുശേഷം ബ്ലാസ്റ്റേഴ്‌സ് ടീമിൽനിന്ന് മൂന്ന് വിദേശ താരങ്ങൾ ഒഴിവാക്കപ്പെടുമെന്ന് സൂചനയുണ്ട്.
അതിനുശേഷമാകും കാസ്റ്റലിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. മികച്ച ഇന്ത്യൻ താരങ്ങളെയും ടീമിലെത്തിക്കാനും മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ട്.
കാസ്റ്റൽ ദി ഹീറോ
അഞ്ചരക്കോടി രൂപയിലേറെ വിപണിമൂല്യമുള്ള സെർജിയോ കാസ്റ്റൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തിലെത്തുമ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത് ഒരു ഹീറോയെയാണ്. ഘാന താരം ക്വാമി പെപ്രെയുടെ വിപണിമൂല്യം ഇപ്പോൾ 3.2 കോടി രൂപയാണ്. കാസ്റ്റൽ എത്തുമ്പോൾ കൂടുവിടാൻ സാധ്യതയുള്ളത് പെപ്രെതന്നെയാകും. സെന്റർ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന പെപ്രെയുടെ പകരക്കാരനായാണ് കാസ്റ്റലിന്റെ വരവ്.
ജെസ്യൂസ് ജിമെനസും സെർജിയോ കാസ്റ്റലും ചേരുന്ന മാരകമായ അറ്റാക്കിങ് ഗെയിംതന്നെയാകും പുതിയ കോച്ച് ഡേവിഡ് കറ്റാലയുടെ മനസ്സിലുള്ളത്. സ്പാനിഷുകാരനായ കറ്റാല നാട്ടുകാരനായ കാസ്റ്റലിന്റെ കളിശൈലിയും മികവും നന്നായി അറിയുന്നയാളാണ് എന്നതാണ് ഇതിൽ പ്രധാന ഘടകം. ഡിഫൻസിലെ ശക്തമായ ഷേപ്പിൽനിന്ന് വിങ്ങുകളിലൂടെ എതിർബോക്സിലേക്ക് കയറുകയെന്ന കേളീശൈലി മുറുകെപ്പിടിക്കുന്ന കറ്റാലയ്ക്ക് ആ യുദ്ധത്തിലെ വജ്രായുധം ലോങ് ബോളുകളാണ്. ആറടി രണ്ടിഞ്ച് ഉയരക്കാരനായ കാസ്റ്റലിനെ ആ കേളീശൈലിയിൽ ഭംഗിയായി ഉപയോഗിക്കാമെന്ന് കറ്റാല കണക്കുകൂട്ടുന്നു.
ഇന്ത്യൻ ഫുട്‌ബോളിനെക്കുറിച്ച് നന്നായറിയാവുന്ന താരമാണ് കാസ്റ്റൽ എന്നത് ബ്ലാസ്റ്റേഴ്‌സിന് പകരുന്ന ഊർജം ഏറെയാണ്. ഇപ്പോൾ സ്പാനിഷ് രണ്ടാം ഡിവിഷനിൽ മലാഗയ്ക്ക് കളിക്കുന്ന കാസ്റ്റൽ വീണ്ടും ഇന്ത്യയിലേക്ക് വരുമ്പോൾ ആരാധകരും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും ഒരുപോലെ
Content Highlights: spanish footballer sergio castel into kerala blasters fc
Published: 11 Apr 2025, 07:46 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented