
വാംഖഡെ: പോയന്റ് പട്ടികയില്‍ അവസാനസ്ഥാനവുമായാണ് മുംബൈ ഈ സീസണ്‍ ഐപിഎല്‍ അവസാനിപ്പിച്ചത്. 14-മത്സരങ്ങളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയന്റാണ് ടീമിനുള്ളത്. വെള്ളിയാഴ്ച നടന്ന ലീഗിലെ അവസാന മത്സരവും മുംബൈ തോറ്റു. ലഖ്‌നൗവിനോട് 18-റണ്‍സിനാണ് പരാജയപ്പെട്ടത്. ലഖ്‌നൗ ഉയര്‍ത്തിയ 215-റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് നിശ്ചിത 20-ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196-റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
സീസണിലെ ടീമിന്റെ ദയനീയപ്രകടനത്തില്‍ നായകന്‍ ഹാര്‍ദിക്കിന് നേരേ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നായകനെന്ന നിലയില്‍ മാത്രമല്ല മൈതാനത്തെ താരത്തിന്റെ പ്രകടനവും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അതേ സമയം ഹാര്‍ദിക് മികച്ച നായകനായി മാറുമെന്ന് മുംബൈ പരിശീലകന്‍ മാര്‍ക് ബൗച്ചര്‍ പ്രതികരിച്ചു. ഹാര്‍ദിക്കും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ നിരാശനായിട്ടുണ്ടാകുമെന്നും ഡ്രെസ്സിങ് റൂമില്‍ നിന്ന് അദ്ദേഹത്തിന് പിന്തുണ കിട്ടിയിട്ടുണ്ടെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ഹാര്‍ദിക് പോലും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ നിരാശപ്പെട്ടിട്ടുണ്ടാകും. നായകനെന്ന നിലയില്‍ അദ്ദേഹത്തിന് മികച്ച മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തകളെ മറയ്ക്കുന്ന തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചുറ്റും നടക്കുന്നുണ്ടായിരുന്നു. നായകനെന്ന നിലയില്‍ അതും ഹാര്‍ദിക്കിന് വെല്ലുവിളിയായിരുന്നു.- ബൗച്ചര്‍ ലഖ്‌നൗവിനെതിരായ മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അദ്ദേഹത്തിന് ഞങ്ങളുടെ ഡ്രസ്സിങ് റൂമില്‍ നിന്ന് ധാരാളം പിന്തുണ കിട്ടിയിട്ടുണ്ട്. പലരും സഹായിക്കാനും ശ്രമിച്ചിരുന്നു. എങ്കിലും ഒരു കളിക്കാരനെന്ന നിലയില്‍ അതിലൂടെ കടന്നുപോകുകയെന്നത് ബുദ്ധിമുട്ടാണ്. നായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ഇതൊരു പാഠമായിരിക്കും. ഇപ്പോള്‍ കഠിനമായ സമയമാണെങ്കിലും ഇത് കടന്നുപോകും. അയാള്‍ കരുത്തുറ്റ നായകനായി മാറുമെന്നും നല്ല കാര്യങ്ങള്‍ വരാനുണ്ടെന്നും ബൗച്ചര്‍ പറഞ്ഞു.
സീസണില്‍ 216-റണ്‍സ് നേടിയ താരം 11-വിക്കറ്റുമെടുത്തു. അടുത്ത സീസണിലും ഹാര്‍ദിക് മുംബൈ നായകനായി തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: hardik will be a tougher leader says mark boucher ipl mi coach
Published: 18 May 2024, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented