മാതൃഭൂമി ഓൺലൈൻവഴി നടത്തിയ ‘സൂപ്പർ ക്യാപ്റ്റൻ ആര്’ മത്സരത്തിൽ വോട്ടിങ്ങിലൂടെ ഐ.പി.എലിലെ മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ സന്തോഷം പങ്കുവെച്ചു.

To advertise here,

'വലിയ സന്തോഷം. ഇത്രയും മികച്ചൊരു മത്സരത്തിൽ വിജയിയായി തിരഞ്ഞെടുത്ത മലയാളി കൂട്ടുകാർക്കും ‘മാതൃഭൂമി’ക്കും എന്റെ നന്ദി. മലയാളികളുടെ പിന്തുണ വിജയത്തിലും പരാജയത്തിലും ചെറിയ പ്രായംമുതൽ എന്റെയൊപ്പം ഉണ്ടായിരുന്നു. ഇത്രയുംകാലം ഒരു കായികതാരത്തിനൊപ്പം നാടിന്റെ പ്രോത്സാഹനമുണ്ടാകുന്നത് വലിയ കാര്യമാണ്. ഉത്തരവാദിത്വവും സമ്മർദവും ഉണ്ടാക്കുന്നുണ്ടെങ്കിലും ഇത്രയും വലിയ പിന്തുണയും സ്നേഹവും സ്വപ്നസമാനമാണ്'-സഞ്ജു പറഞ്ഞു.

മാതൃഭൂമി ഡോട്ട്‌കോം സംഘടിപ്പിച്ച 'സൂപ്പര്‍ ക്യാപ്റ്റന്‍ ആര്' വോട്ടെടുപ്പിലാണ് സഞ്ജു എതിരാളികളെ ബഹുദൂരം പിറകിലാക്കി ഒന്നാമതെത്തിയത്. മേയ് 21 മുതല്‍ 25 വരെ നടന്ന വോട്ടെടുപ്പില്‍ 26,036 പേര്‍ പങ്കെടുത്തു. സഞ്ജുവിന് വോട്ടുചെയ്തവരില്‍നിന്ന് 10 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് സ്മാര്‍ട്ട് വാച്ചുകള്‍ സമ്മാനമായി നല്‍കും.