ന്യൂഡല്‍ഹി: വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടാന്‍ തക്ക കഴിവുള്ള താരമാണ് പേസര്‍ മായങ്ക് യാദവെന്ന് മുന്‍ ബിസിസിഐ സെലക്ടര്‍ എം.എസ്.കെ പ്രസാദ്.
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി കളിക്കുന്ന മായങ്ക്, കരിയറില്‍ ഇതുവരെ വെറും 17 ലിസ്റ്റ് എ മത്സരങ്ങളും 13 ടി20-കളും ഒരേയൊരു ഫസ്റ്റ് ക്ലാസ് മത്സരവും മാത്രമേ കളിച്ചിട്ടുള്ളൂ. എന്നാല്‍ ഇതിനോടകം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന് മായങ്കും അദ്ദേഹത്തിന്റെ വേഗമേറിയ പന്തുകളുമാണ്.
ഇതിനു പിന്നാലെയാണ് ലോകകപ്പ് ടീമിലെ സ്ഥാനത്തിന് മായങ്ക് അര്‍ഹനാണെന്ന് വ്യക്തമാക്കി പ്രസാദ് രംഗത്തെത്തിയിരിക്കുന്നത്. ലോകകപ്പ് ടീമിലെ സാധ്യതകളില്‍ താരത്തിന്റെ പേര് ഇതിനകം തന്നെ ചര്‍ച്ചചെയ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. യുഎസ്എയിലും വെസ്റ്റിന്‍ഡീസിലുമായി ജൂണ്‍ ഒന്ന് മുതലാണ് ടി20 ലോകകപ്പ്.
''ഐപിഎല്‍ നിങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വലിയ വേദിയാണ്. കാരണം എല്ലാ മത്സരങ്ങളും തന്നെ സമ്മര്‍ദം നിറഞ്ഞതാണ്. സമ്മര്‍ദ ഘട്ടങ്ങളിലും സ്ഥിരമായി മികച്ച ലൈനില്‍ പന്തെറിയാന്‍ കഴിയുമെന്ന് തെളിയിച്ച താരമാണ് മായങ്ക്, കൂടാതെ തന്റെ പന്തുകളുടെ വേഗം കൊണ്ട് ഇതിനോടകം തന്നെ അദ്ദേഹം ലോകത്തെ മികട്ട ബാറ്റര്‍മാരെ പലരെയും ബുദ്ധിമുട്ടിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ ബൗളിങ് നോക്കുമ്പോള്‍, പ്രത്യേകിച്ചും മുഹമ്മദ് ഷമി പുറത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ ബുംറയ്ക്കും സിറാജിനുമൊപ്പം ഒരു മൂന്നാം സീമറെ സെലക്ടര്‍മാര്‍ക്ക് തിരഞ്ഞെടുക്കേണ്ടതായിട്ടുണ്ട്. അത്തരത്തിലുള്ള വേഗതയും കൃത്യതയുമുള്ള ഒരാള്‍ ടി20 ലോകകപ്പ് ടീമില്‍ ഇടംനേടാന്‍ അര്‍ഹനാണ്.'' - പ്രസാദ് പറഞ്ഞു.
ഇത്തവണ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലായിരുന്നു മായങ്കിന്റെ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ തന്നെ 155.8 കി.മീ വേഗത്തില്‍ പന്തെറിഞ്ഞ് താരം വരവറിയിച്ചിരുന്നു. പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 156.7 കി.മീ വേഗത്തിലും താരം പന്തെറിഞ്ഞു.
Content Highlights: former bcci selector backed mayank yadav to get picked in t20 world cup squad
Published: 08 Apr 2024, 06:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented