അഹമ്മദാബാദ്: ഇന്ത്യ - ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഏവരും കാത്തിരിക്കുന്ന കലാശപ്പോര്. നിരവധിയാളുകളാണ് ഫൈനല്‍ വിജയികള്‍ ആരെന്ന പ്രവചനം നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇക്കഴിഞ്ഞ ഐപിഎല്ലിനിടെ ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ് നടത്തിയ ഞെട്ടിക്കുന്ന പ്രവചനമാണ്.

To advertise here,

ഇത്തവണത്തെ ലോകകപ്പ് ഫൈനല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലായിരിക്കുമെന്നായിരുന്നു മാര്‍ഷിന്റെ മാസങ്ങള്‍ക്ക് മുമ്പുള്ള പ്രവചനം. മാത്രമല്ല അതും കടന്ന് മത്സര ഫലവും സ്‌കോറും കൂടി താരം പ്രവചിച്ചിരുന്നു. ഫൈനലില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് രണ്ടിന് 450 റണ്‍സ് സ്‌കോര്‍ ചെയ്യുമെന്നും മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയെ വെറും 65 റണ്‍സിന് പുറത്താക്കി ഓസ്‌ട്രേലിയ കിരീടം നേടുമെന്നുമായിരുന്നു മാര്‍ഷിന്റെ അല്‍പം കടന്നുള്ള പ്രവചനം. ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായിരുന്നു മാര്‍ഷ്, ആ സമയത്ത് ഒരു പോഡ്കാസ്റ്റിനിടെയാണ് ഇക്കാര്യം പ്രവചിച്ചത്.

ഇപ്പോഴിതാ ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനലിലെത്തിയതോടെയാണ് ഓസീസ് താരത്തിന്റെ പ്രവചനം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.