
അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് കിരീട പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് സ്റ്റേഡിയത്തിലെത്തിയിരുന്നു. ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സര ശേഷം ഡ്രസ്സിങ് റൂമിലെത്തുകയും ചെയ്തു.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍ മുഹമ്മദ് ഷമിയും ഡ്രസ്സിങ് റൂമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊത്തുള്ള നിമിഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
'ദൗര്‍ഭാഗ്യവശാല്‍ ഇന്നലെ നമ്മുടെ ദിവസമായിരുന്നില്ല. ടൂര്‍ണമെന്റിലുടനീളം ഞങ്ങളുടെ ടീമിനെയും എന്നെയും പിന്തുണച്ചതിന് എല്ലാ ഇന്ത്യക്കാര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകമായി ഡ്രസ്സിങ് റൂമിലെത്തി ഞങ്ങളുടെ മനോവീര്യമുയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി. ഞങ്ങള്‍ തിരിച്ചുവരും' ഷമി എക്സില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചേര്‍ത്ത് പിടിച്ചതിന്റെ ചിത്രവും ഷമി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചു. ടൂര്‍ണമെന്റില്‍ 24 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷമി ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാകുകയും ചെയ്തിരുന്നു.
'ഞങ്ങളുടെ ഒരു മികച്ച ടൂര്‍ണമെന്റായിരുന്നു ഇത്. എന്നാല്‍ ഇന്നലെ അത് ഹ്രസ്വമായി അവസാനിച്ചു. മനസ്സിടറിയ ഞങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയാണ് മുന്നോട്ടേക്ക് നയിക്കുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസ്സിങ് റൂമിലെത്തിയത് സവിശേഷകരവും പ്രചോദിതവുമായിരുന്നു' ജഡേജ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ ഉപ പ്രധാനമന്ത്രി റിച്ചാര്‍ഡ് മാള്‍സും ചേര്‍ന്നാണ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് ലോകകപ്പ് കിരീടം സമ്മാനിച്ചത്.
Content Highlights: Mohammed Shami thanks PM Narendra Modi for raising spirits in dressing room after loss
Published: 20 Nov 2023, 05:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented