ന്യൂഡല്‍ഹി:ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍ പുറത്തായതിനു പിന്നാലെ മുന്‍ താരങ്ങളായ വസീം അക്രം, ഷോയിബ് അക്തര്‍ എന്നിവര്‍ ടീമിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ഇവര്‍ക്കെതിരേ യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്ങും രംഗത്തുവന്നു. ടീമിനെ വിമര്‍ശിക്കുന്ന ഇവര്‍ സ്വയം ലജ്ജിക്കണമെന്നും പാക് ക്രിക്കറ്റ് ടീമിനെ മെച്ചപ്പെടുത്താന്‍ ഇവര്‍ ഒന്നും ചെയ്യുന്നില്ലെന്നും യോഗ്‌രാജ് പറഞ്ഞു. കമന്ററി പറയുന്നത് നിര്‍ത്തി പാകിസ്താനില്‍ പോയി ഒരു ക്യാമ്പ് സംഘടിപ്പിച്ച് ടീമിനെ ലോകകപ്പ് നേടാന്‍ സഹായിക്കൂ. തനിക്കതിന് കഴിയുമെന്നും ക്രിക്കറ്റിനോടുള്ള അഭിനിവേശം കൊണ്ടാണ് താനിത് പറയുന്നതെന്നും യോഗ്‌രാജ് കൂട്ടിച്ചേര്‍ത്തു.
ഇതില്‍ പ്രതികരണവുമായി വസീം അക്രം രംഗത്തെത്തി. ടീമിന് സൗജന്യ സേവനം ചെയ്യാന്‍ തയ്യാറാണെന്നും എന്നാല്‍ ഈ 58-ാം വയസ്സില്‍ മുഴുവന്‍ സമയ റോളില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നും അക്രം പറഞ്ഞു. തനിക്കൊരു കുടുംബത്തെ പരിപാലിക്കേണ്ടതുണ്ടെന്നും അതിനിടയില്‍ ഇത്തരമൊരു പ്രതിബദ്ധതയോട് നീതിപുലര്‍ത്താന്‍ കഴിയില്ല. എങ്കിലും സൗജന്യമായി സേവനം ചെയ്യാന്‍ സമയം ചെലവഴിക്കാന്‍ തയ്യാറാണെന്നും അക്രം പറഞ്ഞു.
'ഞാന്‍ സംസാരിക്കുക മാത്രമാണെന്നും വേറൊന്നും ചെയ്യുന്നില്ലെന്നു പറഞ്ഞ് ആളുകള്‍ എന്നെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. കോച്ചായതിനുശേഷം ഒന്നിലധികം തവണ പുറത്താക്കപ്പെട്ട വഖാറിനെപ്പോലുള്ള പരിശീലകരോട് കാണിച്ച പെരുമാറ്റങ്ങള്‍... അത്തരം അനാദരവുകള്‍ എനിക്ക് സഹിക്കാനാവില്ല' - വസീം അക്രം പറഞ്ഞു.
Content Highlights: wasim akram responds to yograj singhs criticism
Published: 28 Feb 2025, 11:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented