വിവാഹവും വിവാഹ മോചനവുമെല്ലാം പുതിയ കാലത്ത് സാധാരണ കാര്യമാണ്. അത് ഓരോ ആളുടേയും തിരിഞ്ഞെടുപ്പുമാണ്. എന്നാല്‍ ഓരേ ദമ്പതികള്‍ 43 വര്‍ഷത്തിനിടെ 12 വിവാഹമോചനവും പുനര്‍ വിവാഹവും നടത്തിയെന്ന് പറഞ്ഞാലോ. വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമാണെങ്കിലും അങ്ങനെയൊരു തട്ടിപ്പ് പുറത്തെത്തിച്ചിരിക്കുകയാണ് ഓസ്ട്രിയ 
സുപ്രീം കോടതി.

To advertise here,

കഥ ഇങ്ങനെയാണ്. ഓസ്ട്രിയ സര്‍ക്കാര്‍ വിധവകള്‍ക്കായി പ്രത്യേക അലവന്‍സ് നല്‍കാറുണ്ട്. അത് ഏകദേശം 24 ലക്ഷം രൂപയോളം വരും. നിയപരമായി വിവാഹ മോചനം നേടുന്ന സ്ത്രീകള്‍ക്കും ലഭിക്കും. പലതവണ വിവാഹ മോചനം നടത്തി ഇത് തട്ടിയെടുക്കുക എന്നതായിരുന്നു ദമ്പതികളുടെ ലക്ഷ്യം. ഒടുവില്‍ പിടിക്കപ്പെടുകയും ചെയ്തു. 

ഓസ്ട്രിയയിലെ 73 വയസ്സുള്ള സ്ത്രീയാണ് ഈ തട്ടിപ്പ് നടത്തി പിടിയിലായിട്ടുള്ളതെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1981 ല്‍ ആണ് ഇവരുടെ ആദ്യ ഭര്‍ത്താവ് മരണപ്പെടുന്നത്. ആ സമയത്ത് വിധവകള്‍ക്കുള്ള സഹായധനം ഇവര്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിക്കൊണ്ടിരുന്നു. എന്നാല്‍ 1982 ല്‍ വീണ്ടും വിവാഹിതായായി. ഇതോടെ ഈ സഹായധനം ലഭിക്കുന്നത് അവസാനിക്കുകയും ചെയ്തു. പക്ഷെ വിവാഹമോചനം നടത്തിയാല്‍ ലഭിക്കുന്ന സര്‍ക്കാര്‍ സഹായം തട്ടിയെടുക്കാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നു.  

1988 ല്‍ ആദ്യമായി വിവാഹ മോചനം നടത്തി. ഇതോടെ നേരത്തെ കിട്ടിയിരുന്ന വിധവാ സഹായധനം തിരിച്ചുകിട്ടാന്‍ തുടങ്ങി. മാത്രമല്ല നിയമപരമായി വിവാഹമോചനം നേടുമ്പോള്‍ കിട്ടുന്ന അലവന്‍സും വാങ്ങിച്ചെടുക്കുകയായിരുന്നു. അങ്ങനെ 43 വര്‍ഷത്തിനിടെ 12 തവണ ഇതേ ദമ്പതികള്‍ വിവാഹ മോചനവും പുനര്‍വിവാഹവും നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.  

12 ാം വിവാഹമ മോചനത്തിന്റെ സഹായധനം വാങ്ങിക്കാനെത്തിയപ്പോഴാണ് അധികൃതര്‍ക്ക് ഇവരില്‍ സംശയം തോന്നുന്നതും കേസാവുന്നതും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പണം കൈക്കലാക്കാനായി ദമ്പതികള്‍ മനപൂര്‍വം നടത്തിയാണ് ഈ വിവാഹമോചന സീരീസ് എന്ന വ്യക്തമായത്. പലതവണയായി നടത്തിയ തട്ടിപ്പില്‍ ഇതുവരെ മൂന്ന് കോടി രൂപയോളം ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 

ഇവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തതില്‍ ദമ്പതികള്‍ പല തവണ വിവാഹ മോചനം നടത്തിയെങ്കിലും ഒരമിച്ചായിരുന്നു താമസമെന്നും സന്തോഷകരമായ ജീവിതമായിരുന്നു ഇത്രയും കാലം നയിച്ചതെന്നും അധികൃതര്‍ക്ക് വ്യക്തമായി.