ആലപ്പുഴ: ആഭ്യന്തരവകുപ്പു പുറത്തുവിട്ട കണക്കു പ്രകാരം പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 96,809 പേർ. 2016 മുതൽ 2026 ജൂൺവരെയുള്ള കണക്കാണിത്. മരിച്ചവരിൽ 75,689 പേരും പുരുഷന്മാരാണ്. ഇക്കാലയള വിൽ 21,109 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പ്പെട്ട 11 പേരും ജീവനൊടുക്കി. 2015-ൽ 7,598 പേർ ആത്മഹത്യ ചെയ്തപ്പോൾ 2025-ൽ അത് 10,480 ആയി.
ആത്മഹത്യ ചെയ്തവരിൽ കൂടുതലും 50 വയസ്സിനു മുകളിലുള്ളവരാണ്- 46,586 പേർ. 18 വയസ്സിൽ താഴെയു ള്ളവർ 3,072 പേരും. 18-നും 30-നും ഇടയിലുള്ള 16,604 പേരും 30-നും 50-നും ഇടയിലുള്ള 30,547 പേരും ജീവനൊടുക്കി.
ആത്മഹത്യാപ്രേരണ തടയാൻ കൗൺസലിങ്, അടിയന്തരസഹായം, കമ്യൂണിറ്റി പോലീസ് സംവിധാനം, ചിരി പ്രൊജക്റ്റ്, സൈബർ സെൽ നിരീക്ഷണം എന്നിങ്ങനെ പല ഇടപെടലുകളും ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ട്.
ആത്മഹത്യ ചെയ്യുന്നവരിൽക്കൂടുതലും ദിവസവേതനക്കാരാണെന്നതാണ് ശ്രദ്ധാർഹമായ മറ്റൊരു കാര്യം. 10 വർഷത്തിനിടയിൽ ആത്മഹത്യചെയ്ത മറ്റു വിഭാഗത്തിലുള്ളവരുടെ കണക്ക് ഇങ്ങനെ: സർക്കാർ ജീവനക്കാർ- 1,067, സ്വകാര്യസ്ഥാപന ജീവനക്കാർ- 12,136, കർഷകർ- ആറ്, ദിവസവേതനക്കാർ- 40,431, വിദ്യാർ ഥികൾ- 4,150, മറ്റുള്ളവർ-39,019.
പ്രശ്നം സഹായഘടകങ്ങളുടെ പോരായ്മ
ഒരാളും കാരണമില്ലാതെ ആത്മഹത്യ ചെയ്യില്ല. പ്രണയനൈരാശ്യം, പരീക്ഷാത്തോൽവി, ഒറ്റപ്പെടൽ, രോഗം. അങ്ങനെ കാരണങ്ങൾ പലതാണ്. ഇവയെല്ലാം തരണം ചെയ്യാനുള്ള സഹായഘടകങ്ങളുണ്ടെങ്കിൽ ആരും കടുത്ത നടപടിയിലേക്കു നീങ്ങില്ല. ജയവും തോൽവിയും പാഠമാകുന്ന വിദ്യാഭ്യാസം നൽകിയാൽ മാറ്റമുണ്ടാകും-.ഡോ. ഷാലിമ കൈരളി, സൈക്യാട്രി വിഭാഗം, ആലപ്പുഴ മെഡിക്കൽ കോളേജ്
Published: 18 Oct 2026, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented