ചെന്നൈ: സ്‌കൂളുകൾ എല്ലാ സമുദായങ്ങൾക്കും ഒരുപോലെയായിരിക്കെ, ശ്മശാനങ്ങൾ മാത്രമെന്തിന് വെവ്വേറെയാവുന്നതെന്ന് മദ്രാസ് ഹൈക്കോടതി.

To advertise here,

മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോവുമ്പോൾ സ്വകാര്യ ഭൂവുടമകൾ തടയുന്നതിനെതിരേ തിരുനെൽവേലി കീലാരിയകുളം സ്വദേശി ചെല്ലപ്പ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

തമിഴ്നാട്ടിലുള്ള ശ്മശാനങ്ങൾ എല്ലാവർക്കും വേണ്ടി ഉപയോഗിക്കാനുള്ളതല്ലേ. ജാതിയുടെ അടിസ്ഥാനത്തിൽ ശ്മശാനങ്ങൾ വേർതിരിക്കപ്പെടുന്നുണ്ടോ -ജസ്റ്റിസ് വേൽമുരുകൻ, ജസ്റ്റിസ് രാമകൃഷ്ണൻ എന്നിവരുടെ ബെഞ്ച്‌ ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.

തന്റെ ഗ്രാമത്തിലെ ശ്മശാനത്തിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ സ്വകാര്യവ്യക്തികളുടെ കൃഷിഭൂമിയിലൂടെ മൃതദേഹങ്ങൾ കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളതെന്നും എന്നാൽ, വിളനാശമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞ് ഭൂവുടമകൾ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്നുമാണ് ചെല്ലപ്പ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.