അബുദാബി: യുഎഇയിൽ പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി. വില വർധനവോടെ രാജ്യത്തെ എല്ലാ തരത്തിലുമുള്ള പെട്രോളിന്റെ വില ലിറ്ററിന് നാലു ദിർഹത്തിന് മുകളിലെത്തിയിരിക്കുകയാണ്. പ്രഖ്യാപിച്ച പുതിയ നിരക്കുകൾ ചൊവ്വാഴ്ച അർധരാത്രി മുതൽ നിലവിൽ വരും.

To advertise here,

സൂപ്പർ പെട്രോൾ, ഇ പ്ലസ് പെട്രോൾ എന്നിവയ്ക്ക് ലിറ്ററിന് 60 ഫിൽസ് വീതവും സ്പെഷ്യൽ പെട്രോളിന് ലിറ്ററിന് 59 ഫിൽസുമാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് പ്രകാരം സൂപ്പർ പെട്രോളിന്റെ വില ലിറ്ററിന് മൂന്ന് ദിർഹം 80 ഫിൽസിൽനിന്ന് നാല് ദിർഹം 40 ഫിൽസായി ഉയർന്നു. സ്പെഷ്യൽ പെട്രോളിന്റെ വില 3 ദിർഹം 69 ഫിൽസിൽനിന്ന് 4 ദിർഹം 28 ഫിൽസായും, ഇ പ്ലസ് പെട്രോളിന്റെ വില മൂന്ന് ദിർഹം 61 ഫിൽസിൽനിന്ന് നാല് ദിർഹം 21 ഫിൽസായും വർധിച്ചിട്ടുണ്ട്.

ഡീസൽ വിലയിൽ ലിറ്ററിന് 50 ഫിൽസിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഡീസൽ നിരക്ക് ലിറ്ററിന് നാല് ദിർഹം 30 ഫിൽസിൽനിന്ന് നാല് ദിർഹം 80 ഫിൽസായി ഉയർന്നു.