തിങ്കളാഴ്ച അര്ധരാത്രി മുതല് പുതിയ നിരക്കുകള് പ്രാബല്യത്തില് വരും

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലയിൽ യുഎഇയിൽ പെട്രോളിന്റേയും ഡീസലിന്റേയും വില വർധിപ്പിച്ചു. തുടർച്ചയായി രണ്ടാം മാസമാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. ഡീസൽ ലിറ്ററിന് 50 ഫിൽസാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ ഡീസലിന് 4 ദിർഹം 30 ഫിൽസായി വില ഉയർന്നു.
ഇറാൻ-അമേരിക്ക സംഘർഷം വീണ്ടും ശക്തമാകുകയും ആഗോള വിപണിയിൽ ഇന്ധനവില 90 ഡോളർ കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് യുഎഇയിലും ഇന്ധനവില കൂട്ടിയത്. പെട്രോൾ ലിറ്ററിന് 20 ഫിൽസ് വീതമാണ് വർധിപ്പിച്ചത്. ഇതോടെ സൂപ്പർ പെട്രോളിന്റെ വില 3 ദിർഹം 60 ഫിൽസിൽ നിന്നും 3 ദിർഹം 80 ഫിൽസ് ആകും. സ്പെഷ്യൽ പെട്രോൾ വില 3 ദിർഹം 49 ഫിൽസിൽ നിന്നും 3 ദിർഹം 69 ഫിൽസായാണ് വർധിക്കുക. ഇ പ്ലസ് പെട്രോൾ ലിറ്ററിന് 3.41 ദിർഹം ഉണ്ടായിരുന്നത് ഇനി 3.61 ദിർഹമാകും.
തിങ്കളാഴ്ച അർധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഡീസൽ വിലയിൽ വലിയ വർധനയുണ്ടായത് ചരക്കു നീക്കം ചെലവേറിയതാക്കും. ഒപ്പം ബസ്, ടാക്സി സർവ്വീസുകളേയും വിലവർധന ബാധിക്കും.
Content Highlights: Fuel prices in the UAE have risen for the second consecutive month, with diesel increasing by 50 fils per litre to AED 4.30 and petrol variants seeing a 20 fils increase per litre.
Published: 31 Aug 2026, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented