അജ്മാൻ: അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനേഴാമത് മുത്തപ്പൻ തിരുവപ്പന മഹോത്സവം അടുത്തമാസം മൂന്ന്, നാല് തിയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. ഒക്ടോബർ മൂന്നിന് ഉച്ചയ്ക്ക് 12 മണിക്ക് മലയിറക്കൽ ചടങ്ങോടെ ഉത്സവത്തിന് ആരംഭം കുറിക്കും. വൈകിട്ട് മൂന്ന് മണിക്ക് മുത്തപ്പൻ വെള്ളാട്ടം, രാത്രി എട്ടിന് മുടിയഴിക്കൽ, ഒൻപത് മണിക്ക് കളിക്കപാട്ട് 12-ന് കലശംവരവ് എന്നിവ നടക്കും.

To advertise here,

നാലാം തീയതി ഞായറാഴ്ച രാവിലെ 5.30-ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ആറിന് തിരുവപ്പന വെള്ളാട്ടം, പന്ത്രണ്ടിന് പള്ളിവേട്ട, വൈകിട്ട് ഏഴിന് മുടിയഴിക്കൽ ചടങ്ങ് എന്നിവ നടക്കും. കുട്ടികൾക്ക് ചോറൂണിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. തെയ്യം,വാദ്യം എന്നിവയ്ക്കായി കോലധാരികളും മേളക്കാരും, മുത്തപ്പ സന്നിധിയിൽ എത്തുന്ന എല്ലാഭക്ത ജനങ്ങൾക്കും പരമ്പരാഗത രീതിയിൽ ഭക്ഷണം ഒരുക്കുന്നതിനായി പാചക വിദഗ്ദരും കണ്ണൂരിൽനിന്ന് എത്തും.

നൂറ്റൊന്ന് അംഗങ്ങൾ അടങ്ങിയ മുത്തപ്പൻ തിരുവപ്പന ആഘോഷ സമിതിയാണ് ഉത്സവത്തിന് നേതൃത്വം നൽകുന്നത്. മുത്തപ്പൻ തിരുവപ്പനയുടെ മുന്നോടിയായി ഭക്തർക്ക് ധനധാന്യങ്ങൾ മുത്തപ്പന് സമർപ്പിക്കുവാനുള്ള കലവറ നിറയ്ക്കൽ ചടങ്ങ് നടന്നിരുന്നു.