അബുദാബി: ആവശ്യമായ ലൈസൻസുകളില്ലാതെ നിയമവിരുദ്ധമായി ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത 12 ഓഫീസുകൾ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അടപ്പിച്ചു. സാമ്പത്തിക വികസന അധികാരികളുമായി ഏകോപിപ്പിച്ച് ഈ മാസം രാജ്യവ്യാ

To advertise here,

അതേസമയം കഴിഞ്ഞവർഷം ലൈസൻസുള്ള 57 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകൾ നടത്തിയ 300 നിയമലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രാലയം വെളിപ്പെടുത്തി. സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് നിലവിൽ ലൈസൻസുള്ള 136 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളാണ് ആകെയുള്ളത്. ഇത്തരം ലൈസൻസുള്ള സ്ഥാപനങ്ങളുമായി ചേർന്ന് മാത്രം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെയോ 80084 അല്ലെങ്കിൽ 600590000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

സാമൂഹിക മാധ്യമങ്ങളിലൂടെ വരുന്ന ഗാർഹിക തൊഴിലാളി പരസ്യങ്ങളോട് പ്രതികരിക്കുന്നതിന് മുൻപ് വിശ്വാസ്യത പരിശോധിക്കണം.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന പ്രത്യേക നിയമപ്രകാരമാണ് യു.എ.ഇയിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നടക്കുന്നതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.