ഞായറാഴ്ച 11 മണിയോടെയാണ് കോഴിക്കോട് പാലാഴിയില്‍ കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണത്. അപകടം നടന്ന സമയത്ത് സ്ഥലത്ത് മൂന്ന് തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരാള്‍ക്ക്‌ ജീവൻ നഷ്ടമായി. പശ്ചിമബംഗാൾ സ്വദേശി എലാഞ്ചൽ ആണ് മരിച്ചത്. രണ്ടുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മണ്ണിനും കല്ലിനും ഇടയിൽപ്പെട്ട് കിടന്ന തൊഴിലാളിയെ പുറത്തെടുക്കാനായത്. 

To advertise here,

ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനായി പൈലിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. രണ്ടുദിവസം മുന്‍പും സ്ഥലത്ത് മണ്ണിടിഞ്ഞു വീണിരുന്നെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നെന്നുമാണ് നാട്ടുകാർ പറയുന്നത്. സുരക്ഷാ മുൻകരുതലൊന്നും സ്വീകരിക്കാതെയാണ് നിർമാണപ്രവൃത്തി നടത്തിവന്നിരുന്നതെന്നും ആരോപണമുണ്ട്. അനധികൃതമായി മണ്ണെടുത്താണ് കെട്ടിടനിര്‍മാണമെന്നും ഇതിനെതിരേ പരാതി നല്‍കിയിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.