കല്പറ്റ (വയനാട്): കൂട നിറയ്ക്കുന്ന ജോലിചെയ്യാതിരുന്നത് ചോദ്യംചെയ്തതിന് ഫാം ഓഫീസറെ സ്ത്രീതൊഴിലാളി മര്‍ദിച്ചെന്ന് പരാതി. വയനാട് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലാണ് സംഭവം. ഫാം ഓഫീസറായ അച്യുതനെയാണ് തൊഴിലാളിയായ സുലോചന മര്‍ദിച്ചത്. സംഭവത്തില്‍ അച്യുതന് പരിക്കേറ്റു.

To advertise here,

ജോലിചെയ്യാതിരുന്നത് ചോദ്യംചെയ്തതിന്റെ വിരോധത്തിലാണ് തൊഴിലാളി മര്‍ദിച്ചതെന്നാണ് പരാതി. ഷര്‍ട്ട് കുത്തിപിടിച്ചും മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് തലയ്ക്കും കൈയ്ക്കും അടിച്ചെന്നും കൈയില്‍ മാന്തിമുറിവേല്‍പ്പിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അച്യുതന്റെ പരാതിയില്‍ സുലോചനയ്‌ക്കെതിരേ അമ്പലവയല്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തു.