: അറിവിന്റെയും സർഗാത്മകതയുടെയും അദ്ഭുതങ്ങളുടെയും സങ്കേതമാണ് ഷാർജ അൽ ജുറൈന ഒന്നിൽ സ്ഥിതി ചെയ്യുന്ന ഹൗസ് ഓഫ് വിസ്ഡം. പുസ്തകങ്ങളും വായനയും എമിറേറ്റിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. വ്യക്തികളിൽ ചിന്താശേഷിയും ഭാവനയും സർഗാത്മകതയും മാനുഷിക മൂല്യങ്ങളും ഭാഷാപരിജ്ഞാനവും ഏകാഗ്രതയുമെല്ലാം വർധിപ്പിക്കാൻ വായനയെക്കാൾ മറ്റൊരു തിരഞ്ഞെടുപ്പില്ലെന്നത് വാസ്തവമാണ്. വായനയുടെയും വിജ്ഞാനത്തിന്റെയും സാംസ്‌കാരിക കൈമാറ്റത്തിന്റെയും വേദിയാണ് അക്ഷരനഗരിയിലെ ഈ ആധുനിക വായനാകേന്ദ്രം.
ഷാർജ സർവകലാശാലയ്ക്ക് സമീപം 12,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഹൗസ് ഓഫ് വിസ്ഡം സ്ഥിതിചെയ്യുന്നത്. യു.കെ.യിലെ പ്രശസ്ത ശില്പിയായ ജെറി ജൂത നിർമിച്ച ആകാശത്തേക്ക് നീളുന്ന 36.5 മീറ്റർ ഉയരമുള്ള ഇവിടുത്തെ ശില്പവും ഏറെ ശ്രദ്ധേയമാണ്. ലൈബ്രറി എന്ന ആശയത്തിന്റെ പുത്തൻ പതിപ്പാണ് ഹൗസ് ഓഫ് വിസ്ഡം.
ഓരോ പുസ്തകവും ഓരോ ലോകമായിട്ടാണ് കണക്കാക്കുന്നത്. ലക്ഷക്കണക്കിന് പുസ്തകങ്ങളുള്ള ഇവിടം അറിവിന്റെ അക്ഷയ തീരമാണെന്നതിൽ സംശയമില്ല. വിദ്യാഭാസ, വിനോദ പ്രവർത്തനങ്ങൾക്കൊപ്പംതന്നെ സാംസ്‌കാരിക സദസ്സുകൾക്കും കേന്ദ്രം പ്രാധാന്യം നൽകുന്നുണ്ട്.
നിമിഷങ്ങൾക്കകം പുസ്തകങ്ങൾ അച്ചടിക്കാനും ബൈൻഡ് ചെയ്യാനുമുള്ള ബുക്ക് എക്സ്പ്രസോ യന്ത്രം, സെമിനാർ ഹാളുകൾ, റീഡിങ് ലോഞ്ചുകൾ, റസ്റ്ററന്റ്, കഫേ എന്നിവയും ഹൗസ് ഓഫ് വിസ്ഡത്തിലുണ്ട്. പ്രവേശനത്തിന് അംഗ്വത്വം ആവശ്യമാണ്. ഞായർ മുതൽ വ്യാഴംവരെ രാവിലെ എട്ട് മുതൽ രാത്രി 11വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ അർധരാത്രിവരെയുമാണ് പ്രവർത്തന സമയം.
Published: 07 Sept 2026, 01:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented