
അജ്മാൻ/യുഎഇ: ലഹരിക്കെതിരെ സംസ്ഥാന സർക്കാർ തുടങ്ങിയ ഓപ്പറേഷൻ തൂഫാനിലൂടെ കേരളത്തിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സഹായിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും.സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് പ്രവാസികളിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല യുഎഇ-യിൽ പറഞ്ഞു.
ലഹരിക്കെതിരെ സർക്കാർ തുടങ്ങിവെച്ച ഓപ്പറേഷൻ തൂഫാൻ സമൂഹത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും ആത്മവിശ്വാസത്തെ കുറിച്ചും ഈമാസം എട്ടിന് തിരുവനന്തപുരത്ത് വിശദീകരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരിവിരുദ്ധ പോരാട്ടത്തിനാണ് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. ഇതിന്റെ രണ്ടാം ആരംഭിക്കുമ്പോൾ എല്ലാവരുടേയും പിന്തുണയുണ്ടാകണമെന്നും പ്രവാസികളടക്കം രംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി യുഎഇയിൽ എത്തിയതായിരുന്നു രമേശ് ചെന്നിത്തല. അജ്മാനിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഗൾഫ് മേഖല നേരിടുന്ന വെല്ലുവിളി താല്ക്കാലികമാണെന്നും സർക്കാർ പ്രവാസികൾക്കൊപ്പം ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പുനൽകി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും ആവേശോജ്വലമായ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്.
Content Highlights: Operation Thoofan helped reduce crimes in Kerala., Phase 2 of Operation Thoofan will be launched soon., Strong support received from NRIs for the anti-drug campaign., Details of the campaign's impact will be revealed on the 8th in Thiruvananthapuram.
Published: 06 Sept 2026, 09:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented